ഞായറാഴ്ച വൈകീട്ട് അബുദാബി – കോഴിക്കോട് വിമാനത്തില്‍ മടങ്ങിയെത്തിയത് 188 പ്രവാസികള്‍

കൊവിഡ് 19 പശ്ചാത്തലത്തില്‍ ഞായറാഴ്ച വൈകീട്ട് കരിപ്പൂരിലെത്തിയ അബുദാബി – കോഴിക്കോട് വിമാനത്തില്‍ മടങ്ങിയെത്തിയത് 188 പ്രവാസികള്‍. കേരളത്തിലെ ആറ് ജില്ലകളില്‍ നിന്നുള്ളവരും ഒരു തമിഴ്‌നാട് സ്വദേശിയുമുള്‍പ്പെടെയാള്ള 188 പ്രവാസികളാണ് മടങ്ങിയെത്തിയത്.

മടങ്ങിയെത്തിയവരില്‍ 98 പേര്‍ പുരുഷന്‍മാരും 90 പേര്‍ സ്ത്രീകളുമാണ്. 45 കുട്ടികളും മൂന്ന് മുതിര്‍ന്നവരും 43 ഗര്‍ഭിണികളും ഞായറാഴ്ച എത്തിയ സംഘത്തിലുള്ളത്. ഇതില്‍ മൂന്ന് പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുക്കുന്നത്. 54 പേരെ കൊവിഡ് കെയര്‍ സെന്ററില്‍ ക്വാറിന്റീനില്‍ പ്രവേശിപ്പിച്ചു. 131 പേര്‍ കര്‍ശനമായ നിര്‍ദേശങ്ങളോടെ ഹോം ക്വാറിന്റീനില്‍ പ്രവേശിച്ചു. വിമാനത്തില്‍ എത്തിയവരില്‍ കോഴിക്കോട് സ്വദേശികളായ 46 പ്രവാസികളാണ് ഉണ്ടായിരുന്നത്. ഇതില്‍ 12 പേരെ കൊവിഡ് കെയര്‍ സെന്ററില്‍ ക്വാറിന്റീനില്‍ പ്രവേശിപ്പിച്ചു. 34 പേര്‍ ഹോം ക്വാറിന്റീനില്‍ പ്രവേശിച്ചു.

 

Story Highlights: 188 expatriates returned to Abu Dhabi-Kozhikode flight on Sunday

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top