കോട്ടയത്ത് സ്ത്രീ തലയ്ക്കടിയേറ്റ് മരിച്ചു; ഭർത്താവ് ഗുരുതരാവസ്ഥയിൽ

കോട്ടയത്ത് സ്ത്രീയെ തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. വേളൂർ പാറപ്പാടം സ്വദേശി ഷീബ ( 55) ആണ് മരിച്ചത്. ഇവരുടെ ഭർത്താവ് സാലിയെ വീടിനുള്ളിൽ നിന്ന് ഗുരുതരമായി പരുക്കേറ്റ നിലയിൽ കണ്ടെത്തി.
വീടിനുള്ളിൽ ഷീബയേയും സാലിയേയും കെട്ടിയിട്ട നിലയിലായിരുന്നു. സാലിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീടിനുള്ളിൽ പാചക വാതക സിലിണ്ടർ തുറന്നുവിട്ട നിലയിലായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
story highlights- murder, kottayam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News