Advertisement

കോട്ടയത്ത് സ്ത്രീ തലയ്ക്കടിയേറ്റ് മരിച്ചു; ഭർത്താവ് ​ഗുരുതരാവസ്ഥയിൽ

June 1, 2020
1 minute Read

കോട്ടയത്ത് സ്ത്രീയെ തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. വേളൂർ പാറപ്പാടം സ്വദേശി ഷീബ ( 55) ആണ് മരിച്ചത്. ഇവരുടെ ഭർത്താവ് സാലിയെ വീടിനുള്ളിൽ നിന്ന് ​ഗുരുതരമായി പരുക്കേറ്റ നിലയിൽ കണ്ടെത്തി.

read also: കണ്ടെയ്ന്‍മെന്റ് മേഖലകളില്‍ കര്‍ഫ്യൂവിന് സമാനമായ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും: മുഖ്യമന്ത്രി

വീടിനുള്ളിൽ ഷീബയേയും സാലിയേയും കെട്ടിയിട്ട നിലയിലായിരുന്നു. സാലിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീടിനുള്ളിൽ പാചക വാതക സിലിണ്ടർ തുറന്നുവിട്ട നിലയിലായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

story highlights- murder, kottayam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top