Advertisement

നാദാപുരത്ത് രണ്ട് പേർക്ക് കൊവിഡ് ബാധിച്ചതായി വ്യാജപ്രചാരണം; പരാതി

June 1, 2020
Google News 1 minute Read

കോഴിക്കോട് നാദാപുരത്ത് രണ്ട് പേർക്ക് കൊവിഡ് ബാധിച്ചതായി വ്യാജപ്രചാരണം. വിദേശത്ത് നിന്നെത്തിയ കുടുംബത്തിലെ കുഞ്ഞിനും വളയെ മത്സ്യമാർക്കറ്റിലെ തൊഴിലാളിക്കും കൊവിഡ് ബാധിച്ചതായാണ് പ്രചാരണം. ഇതേ തുടർന്ന് കുടുംബാം​ഗങ്ങൾ പൊലീസിൽ പരാതി നൽകി.

ഇ​ക്ക​ഴി​ഞ്ഞ 22ന് ​അ​ബു​ദാബി​യി​ൽ​നി​ന്ന് ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങി​യ കു​ടും​ബം എ​ട്ടു ദി​വ​സ​മാ​യി അ​ധി​കൃ​ത​രു​ടെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് ചെ​റു​മോ​ത്തെ വീ​ട്ടി​ൽ ക​ഴി​യു​ക​യാ​ണ്. കു​ട്ടി​ക്ക് കൊ​വി​ഡ് ബാ​ധി​ച്ചെ​ന്ന പ്ര​ചാ​ര​ണ​ത്തി​ൽ സ​മീ​പ​വാ​സി പ​ശു​വി​ൻ​പാ​ൽ ന​ൽ​കു​ന്ന​ത് നി​ർ​ത്തു​ക​യു​ണ്ടാ​യി. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി സിഐക്ക് പരാതി നൽകിയിരിക്കുകയാണ് കുഞ്ഞിന്റെ കുടുംബം.

തൂ​ണേ​രി സ്വ​ദേ​ശിയായ മ​ത്സ്യ​വ്യാ​പാ​രി​യു​മാ​യി സ​മ്പ​ർ​ക്കം പു​ല​ർ​ത്തി​യ​തി​ന് വീ​ട്ടി​ൽ ക്വാ​റ​ന്റീ​നി​ൽ ക​ഴി​യു​ന്ന വ​ള​യ​ത്തെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക്ക് കൊ​വി​ഡ് ബാ​ധി​ച്ച​താ​യി ചൂ​ണ്ടി​ക്കാ​ട്ടി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ച്ച​തി​ന് ഇദ്ദേഹത്തിന്റെ മ​ക​ൾ വ​ള​യം പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ക്വാറന്റീനിൽ കഴിയുന്ന പിതാവിന്റെ സ്രവ പരിശോധനാ ഫലം വന്നിട്ടില്ലെന്നും ഇതിനിടെയാണ് വ്യാജപ്രചാരണമെന്നും പരാതിയിൽ പറയുന്നു.

story highlights- coronavirus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here