ഹർദ്ദിക്കിനും നടാഷക്കും മാംഗല്യം

ഇന്ത്യൻ ഓൾറൗണ്ടർ ഹർദ്ദിക് പാണ്ഡ്യ വിവാഹിതനായി. സെർബിയൻ നടി നടാഷ സ്റ്റാങ്കോവിച് ആണ് വധു. ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ സർക്കാർ നിർദ്ദേശങ്ങൾ പാലിച്ചു കൊണ്ടാണ് വിവാഹം നടത്തിയത്. കുടുംബാംഗങ്ങൾ മാത്രമേ ചടങ്ങിൽ പങ്കെടുത്തുള്ളൂ. വിവാഹ ചിത്രങ്ങൾ ഹർദ്ദിക് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ചു.
Read Also: ‘നീ ഞെട്ടിച്ചല്ലോ’; എൻഗേജ്ഡ് ആയ ഹർദ്ദിക് പാണ്ഡ്യയെ അഭിനന്ദിച്ച് കോലി
തങ്ങൾ ഒരുമിക്കുകയാണെന്നും നടാഷ ഗർഭിണിയാണെന്നും ഹർദ്ദിക് ചിത്രങ്ങൾ പങ്കുവച്ചു കൊണ്ട് കുറിച്ചു. എല്ലാവരുടെയും അനുഗ്രഹം വേണമെന്നും ഹർദ്ദിക് പോസ്റ്റിൽ പറഞ്ഞു. നടാഷയും വിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. കഴിഞ്ഞ കുറേ കാലമായി ഇരുവരും പ്രണയത്തിലായിരുന്നു. ഒരുമിച്ചാണ് ഇരുവരും താമസിച്ചിരുന്നത്.
ജനുവരി ഒന്നിനാണ് താൻ വിവാഹം നടാഷയെ കഴിക്കുന്നു എന്ന വാർത്ത ഹർദ്ദിക് പങ്കുവെച്ചത്. കാമുകിയെ പ്രപ്പോസ് ചെയ്ത് വിരലിൽ മോതിരമണിയിക്കുന്ന പാണ്ഡ്യയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നടാഷ തന്നെയാണ് പ്രപ്പോസൽ വീഡിയോ പങ്കുവെച്ചത്. ഹർദ്ദിക് പാണ്ഡ്യയും തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ എൻഗേജ്ഡ് ആയെന്ന് അറിയിച്ചിരുന്നു.
Read Also: കാമുകിയെ പ്രപ്പോസ് ചെയ്ത് ഹർദ്ദിക് പാണ്ഡ്യ; വീഡിയോ
പരിക്ക് പറ്റി കളത്തിനു പുറത്തായിരുന്ന ഹർദ്ദിക് ഇതുവരെ രാജ്യാന്തര ടീമിലേക്ക് മടങ്ങിയെത്തിയിട്ടില്ല. ബംഗ്ലാദേശിനും വെസ്റ്റ് ഇൻഡീസിനുമെതിരായ ടി-20, ഏകദിന പരമ്പരകളിലൊന്നും അദ്ദേഹത്തിനു കളിക്കാൻ സാധിച്ചിരുന്നില്ല. ശ്രീലങ്ക, ഓസ്ട്രേലിയൻ പരമ്പരകളിലൊന്നും ഹർദ്ദിക് കളിച്ചിരുന്നില്ല.
തുടർന്ന് മാർച്ചിൽ ഡിവൈ പാട്ടിൽ ടി-20 ടൂർണമെൻ്റിലൂടെ കളിക്കളത്തിലേക്ക് തിരികെ എത്തിയ അദ്ദേഹം തുടർച്ചയായി രണ്ട് സെഞ്ചുറികൾ നേടി തൻ്റെ ഫോം നഷ്ടമായിട്ടില്ലെന്ന് തെളിയിച്ചു. ദക്ഷിണാഫ്രിക്കക്കെതിരെ തീരുമാനിച്ചിരുന്ന ഏകദിന പരമ്പരയിൽ ഹർദ്ദിക്കും ഉൾപ്പെട്ടിരുന്നു. എന്നാൽ കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ പരമ്പര മാറ്റിവച്ചു.
Story Highlights: hardik pandya married
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here