Advertisement

‘നീ ഞെട്ടിച്ചല്ലോ’; എൻഗേജ്ഡ് ആയ ഹർദ്ദിക് പാണ്ഡ്യയെ അഭിനന്ദിച്ച് കോലി

January 2, 2020
Google News 1 minute Read

​ഇന്ത്യൻ ഓൾറൗണ്ടർ ഹർദ്ദിക് പാണ്ഡ്യ ഇന്നലെയാണ് കാമുകി നടാഷ സ്റ്റാങ്കോവിച്ചിനെ മോതിരമണിയിച്ചത്. സെർബിയൻ മോഡലും നടിയുമായ നടാഷയുമായി ഏറെക്കാലമായി തുടരുന്ന പ്രണയം ഉറപ്പിച്ചു കൊണ്ടാണ് പാണ്ഡ്യ എൻഗേജ്ഡ് ആയത്. ഇതിനു പിന്നാലെ ഇരുവരെയും അഭിനന്ദിച്ച് ഒട്ടേറെ ഇന്ത്യൻ താരങ്ങൾ രംഗത്തു വന്നു. നായകൻ വിരാട് കോലി ഉൾപ്പെടെയുള്ള താരങ്ങളാണ് ഇരുവരെയും അഭിനന്ദിച്ചത്.

എൻഗേജ്മെൻ്റ് കഴിഞ്ഞ വിവരം പങ്കുവെച്ച ഹർദ്ദിക്കിൻ്റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ കമൻ്റായാണ് താരങ്ങൾ ഇരുവർക്കും ആശംസയർപ്പിച്ചത്. സന്തോഷം നൽകുന്ന ഒരു സർപ്രൈസാണിതെന്നു കുറിച്ച കോലി ഇരുവർക്കും ശോഭനമായ ഭാവി ആശംസിക്കുന്നു എന്നും ദെെവം ഇരുവരെയും അനുഗ്രഹിക്കട്ടെ എന്നും കുറിച്ചു. കോലിക്കൊപ്പം കെഎൽ രാഹുൽ, മോഹിത് ശർമ, ശ്രേയസ് അയ്യർ, യുസ്‌വേന്ദ്ര ചഹൽ, കുൽദീപ് യാദവ് തുടങ്ങിയ താരങ്ങളും ഇരുവർക്കും ആശംസകൾ നേർന്നു. കുൽദീപ് യാദവാണ് ആദ്യം ആശംസയർപ്പിച്ചത്.

ഇന്നലെ, ജനുവരി ഒന്നിനാണ് താൻ വിവാഹം കഴിക്കുന്നു എന്ന വാർത്ത ഹർദ്ദിക് പങ്കുവെച്ചത്. കാമുകിയെ പ്രപ്പോസ് ചെയ്ത് വിരലിൽ മോതിരമണിയിക്കുന്ന പാണ്ഡ്യയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നടാഷ തന്നെയാണ് പ്രപ്പോസൽ വീഡിയോ പങ്കുവെച്ചത്. ഹർദ്ദിക് പാണ്ഡ്യയും തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ എൻഗേജ്ഡ് ആയെന്ന് അറിയിച്ചിരുന്നു.

പരിക്ക് പറ്റി കളത്തിനു പുറത്തായിരുന്ന ഹർദ്ദിക് ഇതുവരെ രാജ്യാന്തര ടീമിലേക്ക് മടങ്ങിയെത്തിയിട്ടില്ല. ബംഗ്ലാദേശിനും വെസ്റ്റ് ഇൻഡീസിനുമെതിരായ ടി-20, ഏകദിന പരമ്പരകളിലൊന്നും അദ്ദേഹത്തിനു കളിക്കാൻ സാധിച്ചിരുന്നില്ല. ഈ മാസം ആരംഭിക്കുന്ന ശ്രീലങ്കൻ പരമ്പരയിലും തുടർന്ന് നടക്കുന്ന ഓസ്ട്രേലിയൻ പരമ്പരയിലും ഹർദ്ദിക് കളിക്കില്ല. അടുത്തിടെ ഒരു ഓപ്പറേഷൻ കഴിഞ്ഞ അദ്ദേഹം ടീമിലേക്ക് തിരിച്ചെത്താനുള്ള ശ്രമത്തിലാണ്. ന്യൂസിലൻഡ് പര്യടനത്തിനുള്ള ഇന്ത്യ എ ടീമിൽ ഇടം പിടിച്ച പാണ്ഡ്യ ഈ പരമ്പരയിലെ പ്രകടനത്തിൻ്റെ അടിസ്ഥാനത്തിലാവും ഇന്ത്യൻ ടീമിലേക്ക് തിരികെയെത്തുക.

Story Highlights: Hardik Pandya, engagement

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here