Advertisement

ജോർജ് ഫ്ളോയിഡിന്റെ മരണം; വംശീയ അസമത്വത്തിനെതിരെ ഗൂഗിളും യൂട്യൂബും

June 1, 2020
Google News 2 minutes Read

അമേരിക്കയിൽ ജോർജ് ഫ്ളോയിഡിന്റെ മരണത്തിനെ തുടർന്ന് രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധത്തിൽ അമേരിക്കയിലെ ആഫ്രിക്കൻ- അമേരിക്കൻ സമൂഹത്തിന് ഐക്യദാർഢ്യവുമായി ആൽഫബെറ്റ് മേധാവി സുന്ദർ പിച്ചൈ.

അമേരിക്കയിലെ ഗൂഗിളിന്റേയും യൂട്യൂബിന്റേയും ഹോം പേജിലൂടെ ഐക്യദാർഢ്യം പങ്കുവെക്കുന്നതായും ജോർജ്ജ് ഫ്ളോയ്ഡ്, ബ്രിയോണ ടെയ്‌ലർ, അഹ്മദ് അർബെറി തുടങ്ങിയവരുടെയും നിശബ്ദരായി പോയ മറ്റുള്ളവരുടേയും ഓർമ്മകൾ പങ്കുവെക്കുന്നുവെന്നും സുന്ദർ പിച്ചൈ ട്വീറ്ററിലൂടെ അറിയിച്ചു.

ഐക്യദാർഢ്യം പ്രഖ്യാപിച്ചിരിക്കുന്നതിന്റെ ഭാഗമായി അമേരിക്കയിലെ ഗൂഗിൾ ഹോംപേജിൽ, ഞങ്ങളുടെ പിന്തുണ വംശീയ സമത്വത്തിനും അത് തേടുന്നവർക്കുവേണ്ടിയുള്ളതാണെന്നും പ്രദർശിപ്പിച്ചു. യൂട്യൂബ്, ട്വിറ്ററിലെ പ്രൊഫൈൽ ചിത്രം കറുത്ത നിറത്തിലേക്ക് മാറ്റുകയും ചെയ്തു. ഇതിനു പുറമേ, സാമൂഹിക നീതിക്കായി 10 ലക്ഷം ഡോളർ മാറ്റിവയ്ക്കുന്നതായും പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രക്ഷോഭത്തിന്റെ ഭാഗമായി, ജൂൺ മൂന്നിന് നടത്താനിരുന്ന ആൻഡ്രോയിഡ് 11 ന്റെ അവതരണ പരിപാടി ജൂൺ മൂന്നിന് മാറ്റിവച്ചു.

Story highlight: In solidarity with the death of George Floyd Google and YouTube

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here