Advertisement

അന്തർ ജില്ലാ ബസ് സർവീസുകൾ പരിമിതമായ തോതിൽ; മുഖ്യമന്ത്രി

June 1, 2020
Google News 1 minute Read
cm pinarayi vijayan

അന്തർ ജില്ലാ ബസ് സർവീസുകൾ പരിമിതമായ തോതിൽ അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തൊട്ടടുത്ത രണ്ട് ജില്ലകൾക്കിടയിൽ സർവീസ് അനുവദിക്കുമെന്നും യാത്രക്കാർക്ക് എല്ലാ സീറ്റുകളിലും ഇരുന്ന് യാത്ര ചെയ്യാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. യാത്രക്കാർ മാസ്‌ക് ധരിക്കണം. ബസിന്റെ വാതിലിനരികിൽ സാനിറ്റൈസർ ഉണ്ടാകണമെന്നും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കണം സർവീസ് നടത്തേണ്ടതെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

അയൽ സംസ്ഥാനങ്ങളിൽ നിന്ന് അതിർത്തി ജില്ലകളിൽ ദിവസവും ജോലിക്ക് എത്തി വീട്ടിലേക്ക് മടങ്ങുന്നവർക്ക് പ്രത്യേക പാസ് അനുവദിക്കും. ഇതര സംസ്ഥാനങ്ങളിൽ പൊതുമരാമത്ത് ജോലികൾക്ക് എത്തുന്നവർക്ക് നിന്ന് പത്ത് ദിവസത്തെ പാസ് അനുവദിക്കും.

അതേസമയം, അന്യസംസ്ഥാനത്ത് നിന്നെത്തുന്നവർ സർക്കാർ പോർട്ടലിൽ രജിസ്റ്റർ ചെയ്യുകയും പാസ് എടുക്കുകയും വേണം. അല്ലാതെ എത്തിയാൽ അത് വവിയ പ്രത്യാഖ്യാതമുണ്ടാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കാർ യാത്രയ്ക്ക് ഡ്രൈവർക്ക് പുറമേ മൂന്ന് പേർക്കും ഓട്ടോറിക്ഷയിൽ രണ്ട് പേർക്കും യാത്ര ചെയ്യാം. 50 പേരിൽ കൂടാതെ സിനിമാ ഷൂട്ടിംഗുകൾ സ്റ്റുഡിയോയ്ക്ക് ഉള്ളിലും ഇൻഡോർ സ്ഥലത്തും നടത്താം. ചാനലുകളുടെ ഇൻഡോർ ഷൂട്ടിംഗിൽ 25 പേരിൽ കൂടാൻ പാടില്ല.

Story highlight: Inter-district bus services on a limited scale; CM

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here