കോട്ടയം ജില്ലയിൽ മൂന്ന് പേർക്ക് കൊവിഡ് രോഗ മുക്തി

കോട്ടയം ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ച മൂന്ന് പേർ രോഗമുക്തരായി. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിഞ്ഞിരുന്ന 83 കാരിയായ മാങ്ങാനം സ്വദേശിനി(83), 23 വയസുള്ള മീനടം സ്വദേശിനി, 47 വയസുള്ള കറുകച്ചാൽ സ്വദേശി എന്നിവരാണ് രോഗം ഭേദമായതിനെത്തുടർന്ന് ആശുപത്രി വിട്ടത്.

മെയ് 11ന് ദുബായിൽ നിന്നെത്തിയ മാങ്ങാനം സ്വദേശിനി കോതനല്ലൂരിലെ ക്വാറന്റീൻ കേന്ദ്രത്തിൽ താമസിക്കുമ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. മീനടം സ്വദേശിനി ബാംഗ്ലൂരിൽ നിന്നും കറുകച്ചാൽ സ്വദേശി അബുദാബിയിൽ നിന്നും മെയ് 18നാണ് നാട്ടിലെത്തിയത്.

Story highlight: kottayam district three persons covid negative

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top