ചാരവൃത്തി: മൂന്ന് പാക് ഉദ്യോഗസ്ഥർ പിടിയിൽ

three pak spies caught

ചാരവൃത്തിയെ തുടർന്ന് മൂന്ന് പാകിസ്താൻ ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥർ പിടിയിലായി. ആബിദ് ഹുസൈൻ, താഹിർ ഖാൻ, ജാവേദ് ഹുസൈൻ എന്നിവരാണ് പിടിയിലായത്.

ഐ.എസ്.ഐയ്ക്ക് വേണ്ടിയാണ് ഇവർ രഹസ്യങ്ങൾ ചോർത്താൻ ശ്രമിച്ചത്. രണ്ട് പേരെ പുറത്താക്കാൻ ഇന്ത്യ തിരുമാനിച്ചു. നയതന്ത്രമര്യാദകൾ ലംഘിച്ചതിനാണ് നടപടി. ഇന്ന് രാജ്യം വിടണമെന്നാണ് ഇവർക്ക് നൽകിയിരിക്കുന്ന നിർദേശം.

പാകിസ്താൻ ഹൈകമ്മീഷനിലെ വീസ ഉദ്യോഗസ്ഥനാണ് അബീദ് ഹുസൈനും താഹിർ ഖാനും. വ്യാജ തിരിച്ചറിയൽ രേഖകളുണ്ടാക്കിയാണ് ഇവർ പ്രവർത്തിച്ചിരുന്നത്.

 

Story Highlights- three pak spies caught

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top