ഇന്ത്യയിൽ മരണനിരക്ക് കുറയുന്നു; കൊവിഡ് കേസുകളിൽ വിശദീകരണവുമായി കേന്ദ്രസർക്കാർ

coronavirus death rate decreases says central ministry

രാജ്യത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുന്നതിനിടെ കണക്കുകളിലെ വിശദീകരണവുമായി കേന്ദ്രസർക്കാർ. മറ്റ് ലോകരാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ രോഗം ഭേദമാകുന്നവരുടെ എണ്ണം ഉയരുകയാണെന്നും, മരണനിരക്ക് കുറയുകയാണെന്നും അറിയിച്ചു.

ഏപ്രിൽ 15ന് 11.42 ശതമാനമായിരുന്നു രോഗം ഭേദമായവരുടെ നിരക്ക്. പിന്നീടത് പടിപടിയായി ഉയർത്തി 48.19 ശതമാനത്തിൽ എത്തിനിൽക്കുകയാണെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. മരണനിരക്ക് ഏപ്രിൽ 15ന് 3.3 ആയിരുന്നുവെങ്കിൽ ഇപ്പോഴത് 2.83 ശതമാനമായി കുറഞ്ഞുവെന്നും അറിയിച്ചു. കേസുകൾ അധികമായി നിൽക്കുന്ന രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ രാജ്യം മികച്ച മുന്നേറ്റമാണ് നടത്തുന്നതെന്നും വിശദീകരിച്ചു. തമിഴ്‌നാട്ടിൽ 1162 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ആകെ കൊവിഡ് കേസുകൾ 23,495 ആയി ഉയർന്നു. 11 പേർ കൂടി മരിച്ചതോടെ ആകെ മരണം 184 ആയി. ചെന്നൈയിൽ ഇതുവരെ 15,770 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

ഡൽഹിയിൽ കൊവിഡ് കേസുകൾ 20000വും മരണം അഞ്ഞൂറും കടന്നു. 990 പുതിയ പോസിറ്റീവ് കേസുകളും 50 മരണവും റിപ്പോർട്ട് ചെയ്തു. ആകെ കേസുകൾ 20834ഉം മരണം 523ഉം ആയി. ഗുജറാത്തിൽ 423 പേർ കൂടി രോഗികളായി. 25 പേർ മരിച്ചു. ആകെ പോസിറ്റീവ് കേസുകൾ 17217ഉം മരണം 1063ഉം ആയി ഉയർന്നു.

Story Highlights- coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top