രാജ്യത്തിന്റെ വളർച്ച തിരിച്ചുപിടിക്കുമെന്ന് പ്രധാനമന്ത്രി

രാജ്യത്തിന്റെ വളര്‍ച്ച തിരിച്ചുപിടിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡിനെതിരായ പോരാട്ടവും വളര്‍ച്ച തിരിച്ചുപിടിക്കലും ഒരുമിച്ച് കൊണ്ടുപോകണമെന്നും പ്രധാനമന്ത്രി പറഞ്ഞു. സി.ഐ.ഐ വാര്‍ഷികസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മോദി.

രാജ്യത്തിന്റെ വളര്‍ച്ച തിരിച്ചുപിടിക്കാന്‍ അഞ്ചുകാര്യങ്ങള്‍ പ്രധാനമാണ്. ദൃഢനിശ്ചയം, ഉള്‍ച്ചേര്‍ക്കല്‍, നിക്ഷേപം, അടിസ്ഥാനസൗകര്യം, നവീന ആശയങ്ങള്‍ എന്നിവയുണ്ടെങ്കിൽ വളർച്ച തിരിച്ചുപിടിക്കാമെന്നും മോദി പറഞ്ഞു. ലോകം വിശ്വാസമുള്ള പങ്കാളിയെ തേടുകയാണ്. ഇന്ത്യയ്‍ക്ക് അതിനുള്ള ശേഷിയുണ്ട്. ലോകം ഇന്ത്യയിലേക്ക് ഉറ്റുനോക്കുന്നു. ആ അവസരം ഇന്ത്യ ഉപയോഗപ്പെടുത്തണം. സര്‍ക്കാര്‍ പ്രഖ്യാപിച്ച പരിഷ്‍കാരങ്ങള്‍ സ്വകാര്യമേഖല ഉപയോഗപ്പെടുത്തണം. ജീവന്‍ രക്ഷിക്കല്‍ പരമപ്രധാനമാണ്. കൃത്യസമയത്ത് രാജ്യം ലോക്ക് ഡൗണി‍ലേക്ക് പോയി. ജൂണ്‍ എട്ടിന് ശേഷം കൂടുതല്‍ ഇളവുകള്‍ വരുമെന്നും മോദി പറഞ്ഞു.

ഇന്ത്യയിൽ കൊവിഡിനെതിരെ പോരാട്ടം നയിക്കുന്ന മെഡിക്കൽ സമൂഹത്തിനും കൊറോണ പോരാളികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ അനുവദിക്കാനാകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ വൈറസ് ഒരുപക്ഷേ അദൃശ്യ ശത്രുവായിരിക്കാം. എന്നാൽ നമ്മുടെ പോരാളികൾ, ആരോഗ്യപ്രവർത്തകർ അജയ്യരാണ്. കൊവിഡിനെതിരായ പോരാട്ടത്തിൽ ആരോഗ്യപ്രവർത്തകർ വിജയിക്കുമെന്ന് ഉറപ്പാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

story highlights- narendra modi, corona virus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top