Advertisement

കോട്ടയം ജില്ലയിൽ ഏഴ് പേർക്ക് കൊവിഡ് രോഗമുക്തി

June 2, 2020
Google News 2 minutes Read

കോട്ടയം ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ച ഏഴു പേർ രോഗമുക്തരായി ആശുപത്രി വിട്ടു. ദുബായിൽ നിന്നെത്തിയ ചങ്ങനാശേരി നാലുകോടി സ്വദേശി(79), ഇദ്ദേഹത്തിന്റെ ഭാര്യ(71), ഇവരുടെ ബന്ധു(30), ദുബായിൽ നിന്നെത്തിയ ചങ്ങനാശേരി പെരുന്ന സ്വദേശിനിയായ ദന്തഡോക്ടർ(28), ചെന്നൈയിൽ നിന്നെത്തിയ ചങ്ങനാശേരി വാഴപ്പള്ളി സ്വദേശി(24), നേരത്തെ രോഗമുക്തയായ മീനടം സ്വദേശിനിയുടെ പിതാവ് (58), ദുബായിൽ നിന്നെത്തിയ വൈക്കം ഇരുമ്പൂഴിക്കര സ്വദേശി(37) എന്നിവർക്കാണ് രോഗം ഭേദമായത്. ഇതോടെ ജില്ലയിൽ രോഗമുക്തരായവരുടെ എണ്ണം 34 ആയി.

ജില്ലയിൽ വിദേശത്തുനിന്നെത്തിയ ആറു പേർക്ക് ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതിൽ അഞ്ചു പേരും കോട്ടയം കളത്തിപ്പടിയിലെ ക്വാറന്റീൻ കേന്ദ്രത്തിലും ഒരാൾ ഹോം ക്വാറന്റീനിലും കഴിയുകയായിരുന്നു. ആരിലും രോഗലക്ഷണങ്ങൾ പ്രകടമായിരുന്നില്ല.

ഇവരിൽ പനച്ചിക്കാട് കുഴിമറ്റം സ്വദേശിനി(36), മാഞ്ഞൂർ സ്വദേശിനി(32), എരുമേലി സ്വദേശിനി(31), പനച്ചിക്കാട് സ്വദേശിനി(30) എന്നിവർ മെയ് 26ന് കുവൈറ്റ്-കൊച്ചി വിമാനത്തിൽ എത്തിയവരാണ്. ഇവർക്കും മെയ് 27ന് കുവൈറ്റിൽ നിന്നെത്തിയ കോട്ടയം പരിയാരം സ്വദേശിനിയായ നഴ്‌സിനു(27)മാണ് ക്വാറന്റീൻ കേന്ദ്രത്തിൽ കഴിയവെ രോഗം സ്ഥിരീകരിച്ചത്. ദുബായിൽ നിന്നെത്തി ഹോം ക്വാറന്റീനിൽ കഴിഞ്ഞിരുന്ന ഇടയിരിക്കപ്പുഴ സ്വദേശിയായ 82 കാരനാണ് രോഗം ബാധിച്ച ആറാമത്തെയാൾ. പരിയാരം സ്വദേശിനി അഞ്ചു മാസം ഗർഭിണിയാണ്.

പുതിയതായി രോഗം സ്ഥിരീകരിച്ചവർ ഉൾപ്പെടെ നിലവിൽ 16 പേരാണ് ജില്ലയിൽ രോഗ ബാധിതരായി ചികിത്സയിലുള്ളത്. എല്ലാവരെയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Story highlight:Seven cases of covid cure in Kottayam district

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here