മലപ്പുറത്ത് മരിച്ച വിദ്യാർത്ഥിനി എഴുതിയ കുറിപ്പ് കണ്ടെത്തി; സംഭവത്തിൽ വിദ്യാഭ്യാസമന്ത്രി റിപ്പോർട്ട് തേടി

student suicides malappuram 

മലപ്പുറത്ത് മരിച്ചനിലയിൽ കണ്ടെത്തിയ വിദ്യാർത്ഥിനി എഴുതിയ കുറിപ്പ് പൊലീസ് കണ്ടെടുത്തു. നോട്ട്ബുക്കില്‍ ‘ഞാന്‍ പോകുന്നു’ എന്നുമാത്രമാണ്  പത്താം ക്ലാസ് വിദ്യാർത്ഥിനി ദേവിക എഴുതിയിട്ടുള്ളത്. ദേവിക ആത്മഹത്യ ചെയ്തതാണെന്ന സൂചന നൽകുന്നതാണ് കുറിപ്പെന്ന് പൊലീസ് പറഞ്ഞു.

അതേസമയം, സംഭവത്തിൽ വിദ്യാഭ്യാസമന്ത്രി റിപ്പോര്‍ട്ട് തേടി. മലപ്പുറം ഡി.ഡി.ഇയോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതില്‍ മനംനൊന്താണ് ദേവിക ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ പറഞ്ഞു. വീട്ടിലെ ടി.വി പ്രവർത്തിക്കാത്തതും സ്മാർട്ട് ഫോൺ ഇല്ലാത്തതും കുട്ടിയെ മാനസികമായി തളർത്തിയിരുന്നതായും ബന്ധുക്കൾ വ്യക്തമാക്കിയിരുന്നു. ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റുമോർട്ടത്തിനായി മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

read also: ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സാധിക്കാത്തതിൽ മനംനൊന്ത് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു

ഇന്നലെ വൈകീട്ടാണ് വീടിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ ദേവികയുടെ മൃതദേഹം കണ്ടെത്തിയത്. തീ കൊളുത്താൻ ഉപയോഗിച്ചതെന്ന് കരുതുന്ന മണ്ണെണ്ണ പാത്രം പൊലീസ് വീടിന്റെ പരിസരത്തുനിന്ന് കണ്ടെത്തിയിരുന്നു.

story highlights-malappuram death, suicide, 9th class student

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top