Advertisement

കൊല്ലത്ത് കൊവിഡ് ബാധിച്ച 12 ദിവസം പ്രായമുള്ള കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരം

June 2, 2020
Google News 1 minute Read
11 month baby died

കൊല്ലത്ത് കൊവിഡ് സ്ഥിരീകരിച്ച നവജാതശിശുവിന്റെ ആരോഗ്യനില തൃപ്തികരമെന്ന് കൊല്ലം കളക്ടര്‍. ഇന്ന് കുഞ്ഞിന് പന്ത്രണ്ട് ദിവസം പ്രായമായി. പരിചസമ്പന്നയായ ഒരു നിയോനാറ്റല്‍ കെയര്‍ നഴ്സിന്റെ പരിചരണം പ്രത്യേകമായി നല്‍കിട്ടുണ്ട്. പ്രത്യേക സംവിധാനത്തില്‍ എടുത്ത മുലപ്പാലാണ് കുഞ്ഞിന് നല്‍കുന്നതെന്നും കളക്ടർ അറിയിച്ചു.

വിക്ടോറിയ ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളജില്‍ എത്തുമ്പോള്‍ കുഞ്ഞിന് നേരിയ നിർജലീകരണം മാത്രമായിരുന്നു ഉണ്ടായിരുന്നത്. മെഡിക്കല്‍ കോളജിലെ ന്യൂബോണ്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ പരിചരിച്ച് നിര്‍ജലീകരണം മാറ്റയിട്ടുണ്ട്. ശ്വാസംമുട്ടല്‍ ഉള്‍പ്പെടെയുള്ള മറ്റ് അസ്വസ്ഥതകള്‍ ഇല്ല. നവജാത കൊവിഡ് ശിശുക്കള്‍ക്ക് നല്‍കുന്ന കൊവിഡ് പ്രോട്ടോകോള്‍ പ്രകാരമാണ് കുട്ടിയെ പരിചരിക്കുന്നതെന്നും കളക്ടർ ഫേസ്ബുക്കിൽ കുറിച്ചു.

കളക്ടറുടെ ഫേസ്ബുക്ക് കുറിപ്പ്

കുഞ്ഞ് കൊവിഡ് രോഗിയുടെ ആരോഗ്യനില തൃപ്തികരം

സംസ്ഥാനത്ത് ഏറ്റവും പ്രായംകുറഞ്ഞ കുഞ്ഞ് കൊവിഡ് രോഗിയുടെ ആരോഗ്യനില തൃപ്തികരം. ഇന്ന്(ജൂണ്‍ 2) 12 ദിവസം പ്രായമാകുന്ന കുഞ്ഞിന് നേരിയ നിര്‍ജലീകരണം മാത്രമാണ് വിക്ടോറിയ ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളജില്‍ എത്തുമ്പോള്‍ ഉണ്ടായിരുന്നത്.മെഡിക്കല്‍ കോളജിലെ ന്യൂബോണ്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ പരിചരിച്ച് നിര്‍ജലീകരണം മാറ്റയിട്ടുണ്ടെന്നും ശ്വാസംമുട്ടല്‍ ഉള്‍പ്പെടെയുള്ള മറ്റ് അസ്വസ്ഥതകള്‍ ഇല്ലായെന്നും (ജൂണ്‍ 1) പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ നിന്നും പുറപ്പെടുവിച്ച മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. പരിചസമ്പന്നയായ ഒരു നിയോനാറ്റല്‍ കെയര്‍ നഴ്സിന്റെ പരിചരണം പ്രത്യേകമായി നല്‍കിട്ടുണ്ട്. പ്രത്യേക സംവിധാനത്തില്‍ എടുത്ത മുലപ്പാലാണ് കുഞ്ഞിന് നല്‍കുന്നത്. ആദ്യ സ്രവ പരിശോധന പോസിറ്റീവ് ആയിരുന്നു. ആയതിനാല്‍ നവജാത കൊവിഡ് ശിശുക്കള്‍ക്ക് നല്‍കുന്ന കൊവിഡ് പ്രോട്ടോകോള്‍ പ്രകാരമാണ് കുട്ടിയെ പരിചരിക്കുന്നതെന്നും നിലവില്‍ ആരോഗ്യനില തൃപ്തികരമാണ്.

story highlights- corona virus, 12 day old baby

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here