ഇടുക്കി ജില്ലയില്‍ ഇന്ന് 9 പേര്‍ക്ക് കൊവിഡ്

covid test

ഇടുക്കി ജില്ലയില്‍ ഇന്ന് ഒന്‍പത് പേര്‍ക്ക് കൂടി കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു. മെയ് 22 ന് ഡല്‍ഹിയില്‍ നിന്ന് വന്ന് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച കാല്‍വരി മൗണ്ട് സ്വദേശിനിയുടെ ഭര്‍ത്താവ്(31), ഭര്‍തൃമാതാവ് (54), കുവൈറ്റില്‍ നിന്ന് മെയ് 28ന് നാട്ടിലെത്തിയ പാമ്പാടുംപാറ സ്വദേശിനി (32) , നെടിയശാല തൊടുപുഴ സ്വദേശി (37) , കുവൈറ്റില്‍ നിന്ന് മെയ് 27 ന് നാട്ടിലെത്തിയ കട്ടപ്പന കൊച്ചുതോവാള സ്വദേശിനി, മൂന്നാര്‍ ദേവികുളം സ്വദേശിനി (34), 35 വയസുള്ള പീരുമേട് സ്വദേശിനികളായ രണ്ടു പേര്‍ 25 ന് ചെന്നൈയില്‍ നിന്നെത്തിയ കട്ടപ്പന വാഴവര സ്വദേശിനി (25) എന്നിവര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

Read Also:മലപ്പുറം ജില്ലയില്‍ 11 പേര്‍ക്ക് കൂടി കൊവിഡ്

അതേസമയം, സംസ്ഥാനത്ത് ഇന്ന് 82 പേര്‍ക്ക് കൂടി കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു. ഇതില്‍ 53 പേര്‍ വിദേശത്ത് നിന്നും 19 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയതാണ്. അഞ്ച് പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം 14, മലപ്പുറം 11, ഇടുക്കി 9, കോട്ടയം 8, ആലപ്പുഴ 7, കോഴിക്കോട് 7, പാലക്കാട് 5, കൊല്ലം 5, എറണാകുളം 5, തൃശൂര്‍ 4, കാസര്‍ഗോഡ് 3, കണ്ണൂര്‍ 2, പത്തനംതിട്ട 2 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

Story highlights-9 new covid cases confirmed in idukki

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top