Advertisement

ഡൽഹി എയിംസിൽ നഴ്സുമാർ ആരംഭിച്ച സമരം ശക്തമാകുന്നു

June 3, 2020
Google News 1 minute Read
delhi aiims nurses protest

ഡൽഹി എയിംസിൽ നഴ്സുമാർ ആരംഭിച്ച സമരം ശക്തമാകുന്നു. പി പി ഇ കിറ്റുകൾ ധരിച്ചുള്ള ഡ്യൂട്ടിസമയം കുറയ്ക്കുക, നഴ്സുമാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. അതിനിടെ ഡൽഹിയിൽ കൊവിഡ് ബാധിച്ച ഒരു മലയാളി നഴ്സ് കൂടി മരിച്ചു.

Read Also: രാജ്യത്തെ കൊവിഡ് കേസുകൾ രണ്ട് ലക്ഷം കടന്നു

എയിംസ് ആശുപത്രിയിൽ ഡയറക്ടറുടെ ഓഫീസിന് മുന്നിൽ മൂന്നാം ദിവസവും നഴ്സുമാർ പ്രതിഷേധം നടത്തുകയാണ്. പി പി ഇ കിറ്റുകൾ ധരിച്ചുള്ള ഡ്യൂട്ടിസമയം 6 ൽ നിന്ന് 4 മണിക്കൂർ ആക്കണം, കോവി ഡ് വാർഡുകളിലെ സ്ഥിരം ഡ്യൂട്ടി മാറ്റണം എന്നിവയാണ് പ്രധാന ആവശ്യങ്ങൾ. ഇത് വരെയും എയിംസ് അധികൃതർ ചർച്ചക്ക് തയ്യാറായിട്ടില്ല. രോഗികളുടെ ചികിത്സയെ ബാധിക്കാതെയാണ് എയിംസ് നഴ്സസ് യൂണിയൻ്റെ നേതൃത്വത്തിലുള്ള പ്രതിഷേധം.

അതിനിടെ ഡൽഹിയിൽ രാജമ്മ മധുസൂധൻ എന്ന മലയാളി നഴ്സ് കൊവിഡ് ബാധിച്ച് മരിച്ചു. ശിവാജി ആശുപത്രിയിലെ നഴ്‌സായിരുന്നു. എൽ.എൻ.ജെ.പി ആശുപത്രിയിൽ ഇന്ന് രാവിലെയായിരുന്നു മരണം. കോട്ടയം ഞീഴുർ സ്വദേശിയാണ്. ഇവരുടെ മകൾക്കും കൊവിഡ് ഉണ്ടോയെന്നു സംശയമുണ്ട്.

Read Also: ഇന്ത്യയുടെ പേര് മാറ്റണമെന്ന ആവശ്യം: കേന്ദ്രസർക്കാരിന് നിവേദനമായി പരിഗണിക്കാമെന്ന് സുപ്രിംകോടതി

അതേ സമയം, ഇന്ത്യയിൽ കൊവിഡ് കേസുകൾ രണ്ട് ലക്ഷം കടന്നു. 207615 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 8909 പേർക്ക്. 270 പേരാണ് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ വൈറസ് ബാധയേറ്റ് മരിച്ചത്‌. ഇതോടെ കൊവിഡ് ബാധിച്ച് ഇതുവരെ മരിച്ചവരുടെ എണ്ണം 5815 ആയി.

കൊവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തിൽ നിന്ന് രണ്ട് ലക്ഷത്തിലേക്ക് എത്താനെടുത്തത് 15 ദിവസമാണ്. ആദ്യ കേസ് റിപ്പോർട്ട് ചെയ്ത് 110ആം ദിവസമാണ് സംഖ്യ ഒരു ലക്ഷം കടന്നത്. രണ്ട് ലക്ഷമാകുന്നത് ആദ്യ കേസ് റിപ്പോർട്ട് ചെയ്ത് 125ആം ദിവസമാണ്. അതേസമയം, രോഗമുക്തി നേടിയവരുടെ എണ്ണം ഒരു ലക്ഷം കടന്നു.

Story Highlights: delhi aiims nurses protest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here