ഓൺലൈൻ ക്ലാസുകൾ സ്റ്റേ ചെയ്യണം; വിഷയം ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്ക് വിട്ടു

highcourt kerala

ഓൺലൈൻ ക്ലാസുകൾ തുടങ്ങിയ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി സ്റ്റേ ചെയ്യാതെ ഹൈക്കോടതി. വിഷയം സിംഗിൾ ബെഞ്ച് ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്ക് വിട്ടു. ഓൺലൈൻ ക്ലാസുകൾ നിർത്തിവയ്ക്കണമെന്ന് ആവശ്യവുമായി ഒരു രക്ഷിതാവാണ് കോടതിയെ സമീപിച്ചത്. ആവശ്യത്തിന് സൗകര്യം ഒരുക്കാതെയുള്ള ക്ലാസുകൾ നിർത്തിവയ്ക്കണമെന്നായിരുന്നു കാസർഗോഡുകാരനായ രക്ഷിതാവ് ഹർജിയിൽ പറഞ്ഞിരുന്നത്.

അതേസമയം സർക്കാർ ഇപ്പോഴുള്ളത് ഓൺലൈൻ ക്ലാസുകളുടെ പരീക്ഷണം മാത്രമാണെന്ന് കോടതിയോട് വ്യക്തമാക്കി. ഈ മാസം 14 മുതലാണ് ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുക. അതിന് മുൻപ് തന്നെ എല്ലാ കുട്ടികൾക്കും ഓൺലൈൻ ക്ലാസുകൾക്കുള്ള സൗകര്യമൊരുക്കുമെന്നും സർക്കാർ കോടതിയോട് വ്യക്തമാക്കി. കൂടാതെ ഇതിനായി സ്‌പോൺസർമാരുടെ സഹായം തേടുന്നുണ്ടെന്നും സർക്കാർ. സർക്കാർ നിലപാട് വ്യക്തമാക്കിയതോടെയാണ് കോടതി തീരുമാനം ചീഫ് ജസ്റ്റിസിന് വിട്ടത്. കൂടാതെ കൊവിഡ് മഹാമാരിയെ മറികടക്കാനായാണ് ഓൺലൈൻ ക്ലാസുകൾ സംഘടിപ്പിക്കുന്നതെന്നാണ് മനസിലാക്കുന്നതെന്നും കോടതി.

Read Also:ഓൺലൈൻ പഠനത്തിന് അടിസ്ഥാന സൗകര്യങ്ങളില്ലാത്ത കുട്ടികൾക്ക് എംപീസ് എഡ്യുകെയർ പദ്ധതി വഴി ടിവി വിതരണം ചെയ്തു

കുട്ടികൾക്ക് സൗകര്യം ഒരുക്കുന്നതിനായി നിരവധി സ്‌പോൺസർമാരെ ലഭിച്ചിട്ടുണ്ടെന്ന് സർക്കാർ കോടതിയിൽ പറഞ്ഞു. ഇങ്ങനെ തന്നെ 14ാം തിയതി വരെ ഓൺലൈൻ ക്ലാസുകൾ തുടരും. കൂടാതെ വിദ്യാർത്ഥികളുടെ പ്രശ്‌നങ്ങൾ പരിഹരിച്ചതിന് ശേഷം മാത്രമേ ക്ലാസുകൾ ആരംഭിക്കുന്നുള്ളൂവെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി.

Story highlights-online class, hc, didnt give stay

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top