Advertisement

പമ്പ മണൽ നീക്ക വിഷയത്തിൽ സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം

June 4, 2020
Google News 2 minutes Read
ramesh chennithala-mullappally ramachandran

പമ്പ മണൽ നീക്ക വിഷയത്തിൽ പ്രതിപക്ഷം നിയമയുദ്ധത്തിലേക്ക്. പദ്ധതിയുടെ മറവിൽ വൻ കൊള്ളയാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും പറഞ്ഞു.അതസമയം, ക്ലേസ് ആന്റ് സെറാമിക് പ്രൊഡക്ട്‌സിന് മണൽ വിൽക്കാനുള്ള അനുമതി നൽകിയിട്ടില്ലെന്ന് വ്യവസായമന്ത്രി പ്രതികരിച്ചു.

പമ്പയിലെ മണൽ നീക്കാനുള്ള പദ്ധതിയിൽനിയമ വ്യവസ്ഥയുടെ നഗ്‌നമായ ലംഘനമുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.കൊവിഡിന്റെ മറവിൽ നടക്കുന്ന മൂന്നാമത്തെ കൊള്ളയാണ് പമ്പാ ത്രിവേണയിലെ മണൽ വാരലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

Read Also:പമ്പയിലെ മണൽ നീക്കം; സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹരിത ട്രിബ്യൂണൽ

മണൽ വാരുന്നുവെന്ന വ്യാജേന വലിയൊരു കൊള്ളക്കച്ചവടം സംസ്ഥാനത്ത് നടക്കുന്നുവെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും ആരോപിച്ചു. എന്നാൽ, പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ വ്യവസായ മന്ത്രി ഇപി ജയരാജൻ തള്ളി.ക്ലേസ് ആന്റ് സെറാമിക് പ്രൊഡക്ട്‌സിന് മണൽ വിൽക്കാനുള്ള അനുമതി സർക്കാർ നൽകിയിട്ടില്ല.പമ്പയിലെ മണലും മാലിന്യങ്ങളും നീക്കുമ്പോൾ വനം വകുപ്പിനെ അറിയിക്കേണ്ട ആവശ്യമില്ലെന്നുംദുരന്ത നിവാരണ അതോറിറ്റിക്ക് അടിയന്തര ഘട്ടത്തിൽ ഇടപെടാൻ അവകാശമുണ്ടെന്നും മന്ത്രി പറഞ്ഞു.ഹരിത ട്രിബ്യൂണലിന് ആരെങ്കിലും പരാതി നൽകിയാൽ അവർ വിശദീകരണം ചോദിക്കുന്നതിൽ പുതുമയൊന്നുമില്ലെന്നും വ്യവസായ മന്ത്രി ഇപി ജയരാജൻ പറഞ്ഞു.

Story highlights-Opposition to bitter criticism of government over Pampa sand move

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here