മഞ്ചേരി മെഡിക്കൽ കോളജിൽ നിന്ന് ഇറങ്ങി ഓടിയ ആളെ കണ്ടെത്തി

മലപ്പുറം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് കാണാതായ ആളെ കണ്ടെത്തി. ആശുപത്രിയിൽ നിന്ന് ഇയാൾ ഇറങ്ങിയോടുകയായിരുന്നു. കൊവിഡ് നിരീക്ഷണത്തിലായിരുന്ന ഇയാൾക്ക് മാനസിക ആരോഗ്യപരമായ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. 42കാരനായ ഉത്തരേന്ത്യക്കാരനാണ് നിരീക്ഷണ കേന്ദ്രത്തിൽ നിന്ന് കടന്നുകളഞ്ഞത്. മാനസിക രോഗിയായതുകൊണ്ട് കുതിരവട്ടത്തേക്ക് മാറ്റാനിരിക്കെയാണ് ഇയാൾ രക്ഷപ്പെട്ടത്. ഇദ്ദേഹത്തിന്റെ കൊവിഡ് ടെസ്റ്റ് നെഗറ്റീവ് ആയിരുന്നു.
അതേസമയം സംസ്ഥാനത്ത് വീണ്ടും കൊവിഡ് കാരണം ഒരാൾ മരിച്ചു. പാലക്കാട് ജില്ലയിലെ കടമ്പഴിപ്പുറം സ്വദേശിനിയായ മീനാക്ഷി അമ്മാൾ (73) ആണ് മരണപ്പെട്ടത്. മിനിഞ്ഞാന്ന് രാത്രി 10.30ഓടെയായിരുന്നു മരണം. ചെന്നൈയിൽ മകനോടൊപ്പം താമസിച്ചിരുന്ന ഇവർ കഴിഞ്ഞ മാസം 25നാണ് നാട്ടിലെത്തിയത്.
Read Also:ഗര്‍ഭിണിയായ ആനയുടെ കൊലപാതകം; മലപ്പുറം ജില്ലയെ കുറ്റപ്പെടുത്തി മനേകാ ഗാന്ധി
ഇന്നലെ മലപ്പുറം ജില്ലയിൽ 11 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ദുബായിൽ നിന്നെത്തിയ മൂന്ന് പേർക്കും കുവൈത്തിൽ നിന്നെത്തിയ രണ്ട് പേർക്കും ജോർദാനിൽ നിന്ന് തിരിച്ചെത്തിയ ഒരാൾക്കും ബംഗളൂരുവിൽ നിന്ന് ജില്ലയിലെത്തിയ രണ്ട് പേർക്കും ചെന്നൈ, കോയമ്പത്തൂർ, ഡൽഹി എന്നിവിടങ്ങളിൽ നിന്ന് മടങ്ങിയെത്തിയ ഓരോരുത്തർക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇവർ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
Story highlights-patient ran away from medical college found
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here