പിറവം പാറമടയിലെ അപകടം; പൊലീസ് കേസെടുത്തു

മണീട് ഡയമണ്ട് അഗ്രിഗേറ്റസ് ക്വാറിയിൽ പാറ അടർന്നു വീണ് ഇതര സംസ്ഥാന തൊഴിലാളി അടക്കം രണ്ട് പേർ മരിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. മണീട് വില്ലേജ് ഓഫീസിന് സമീപമുള്ള പാറമടയിൽ ഇന്നലെ ഉച്ചയോടെ യായിരുന്നു അപകടം സംഭവിച്ചത്. അപകടത്തെ തുടർന്ന് ഒരു ഇതര സംസ്ഥാന തൊഴിലാളി അടക്കം രണ്ട് പേർ മരിച്ചു.

ഫയർ ഫോഴ്‌സും പോലീസും സ്ഥലത്തെത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലായിരുന്നു കൂറ്റൻ പാറക്കൂട്ടങ്ങൾക്കിടയിൽ നിന്നും തൊഴിലാളികളെ പുറത്തെടുത്തത്. ഇരുവരും ആശുപത്രിയിലേക്ക് പോകും വഴിയാണ് മരണപെട്ടത്. അപകടത്തിൽ മരിച്ച മണീട് സ്വദേശിയുടെയും പശ്ചിമബംഗാൾ സ്വദേശിയുടെയും മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ട് നൽകും.

Story highlight: Piravom Rock quarry accident, Police registered a case

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top