Advertisement

ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഗര്‍ഭിണികള്‍ അടക്കമുള്ള നഴ്‌സുമാര്‍ക്കായി യുഎന്‍എയുടെ ചാര്‍ട്ടേര്‍ഡ് വിമാനം

June 4, 2020
Google News 1 minute Read
FLIGHT

ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഗര്‍ഭിണികള്‍ അടക്കമുള്ള നഴ്‌സുമാര്‍ക്കായി യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ ചാര്‍ട്ടേര്‍ഡ് വിമാനം. റിയാദില്‍ നിന്ന് നഴ്‌സുമാര്‍ക്കായുള്ള പ്രത്യേക വിമാനത്തിന് വിദേശകാര്യ മന്ത്രാലയം അനുമതി നല്‍കി. ജൂണ്‍ ഏഴിന് ആദ്യ സര്‍വീസ് നടത്തും.

റിയാദില്‍ നിന്ന് ജൂണ്‍ ഏഴിന് ഗര്‍ഭിണികളായ നഴ്‌സുമാര്‍ അടക്കമുള്ള ആദ്യസംഘം നാട്ടിലേക്ക് തിരിക്കും. സ്‌പൈസ് ജെറ്റിന്റെ ചാര്‍ട്ടേര്‍ഡ് വിമാനത്തിന് വിദേശകാര്യ മന്ത്രാലയം അനുമതി നല്‍കി. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ നടപടിക്രമങ്ങള്‍ മാത്രമാണ് ഇനി ബാക്കിയുള്ളത്. നൂറ്റിയെഴുപതില്‍ അധികം വരുന്ന യാത്രക്കാരില്‍ അന്‍പതിലധികം ഗര്‍ഭിണികളും 18 ഓളം നവജാത ശിശുക്കളുമുണ്ട്. ഒരു വയസില്‍ താഴെയുള്ള 18 കുട്ടികള്‍ക്ക് സൗജന്യമായാണ് യാത്ര.

യാത്രാനുമതിക്കായി കോടതിയെ സമീപിച്ച എല്ലാ ഗര്‍ഭിണികളായ നഴ്‌സുമാരെയും നാട്ടിലെത്തിക്കും. രണ്ടാമത്തെ ചാര്‍ട്ടേര്‍ഡ് വിമാനം ഈമാസം ഒന്‍പതിനായിരിക്കുമെന്നും യുഎന്‍എ അറിയിച്ചു.

Story Highlights: UNA chartered flight for nurses in Gulf countries

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here