ദാവൂദ് ഇബ്രാഹിമിനും ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്

dawood ibrahim and wife confirmed with covid

ദാവൂദ് ഇബ്രാഹിമിനും ഭാര്യയ്ക്കും കൊവിഡ് ബാധിച്ചുവെന്ന് റിപ്പോർട്ട്. ദാവൂദിന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾ ക്വാറന്റീനിലാണ്. നിലവിൽ ഇവർ കറാച്ചിയിലാണെന്നാണ് കരുതപ്പെടുന്നത്.

1993ലെ ബോംബേ സ്‌ഫോടനത്തിലെ മുഖ്യപ്രതിയാണ് ദാവൂദ് ഇബ്രാഹിം. കറാച്ചിയിലെ മിലിറ്ററി ആശുപത്രിയിൽ ചികിത്സയിലാണ് ദാവൂദെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ദാവൂദിന്റെ ഭാര്യ മെഹജാബിനും കൊവിഡ് പോസിറ്റീവ്. അന്താരാഷ്ട്ര തീവ്രവാദിയായി 2003 ൽ ഇന്ത്യയും അമേരിക്കയും പ്രഖ്യാപിച്ചിരുന്നു. തലയ്ക്ക് 25 ദശലക്ഷം ഇനാം പ്രഖ്യാപിച്ചിരിക്കുന്ന കുറ്റവാളിയാണ് ദാവൂദ്.

അതേസമയം, പൊകിസ്താനിൽ ഇതുവരെ 89,249 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 1,838 പേർ മരിച്ചു. 31,198 പേരാണ് രോഗമുക്തി നേടിയത്.

 

Story Highlights- dawood ibrahim and wife confirmed with covid

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top