Advertisement

സിനിമ നിർമാണ ചെലവ് പകുതിയായി ചുരുക്കും; അഭിപ്രായ ഭിന്നത ഉണ്ടെങ്കിൽ ചിത്രീകരണം ആരംഭിക്കാനാകില്ല: നിർമാതാക്കളുടെ സംഘടന

June 5, 2020
Google News 2 minutes Read
producers association about restarting film shooting

മലയാള സിനിമയിൽ താരങ്ങൾ പ്രതിഫലത്തുക കുറയ്ക്കണമെന്നാവർത്തിച്ച് നിർമാതാക്കൾ. ഇതുൾപ്പെടെ സിനിമയുടെ നിർമാണ ചെലവ് 50% കുറയ്ക്കാനാണ് തീരുമാനം. ഇക്കാര്യങ്ങൾ വിവിധ ചലച്ചിത്ര സംഘടനകളെ അറിയിക്കും. അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിൽ സിനിമാ ചിത്രീകരണം ഉടൻ ആരംഭിക്കാനാകില്ലെന്ന് പ്രൊഡ്യൂസേർസ് അസോസിയേഷൻ പ്രസിഡന്റ് എം രഞ്ജിത്ത് കൊച്ചിയിൽ പറഞ്ഞു.

നിർമാതാക്കളുടെ സംഘടനയുടെ യോഗം കൊച്ചിയിലുണ്ടായിരുന്നു. താരങ്ങളുടെ പ്രതിഫലം കുറയ്ക്കുന്നതിൽ ഔദ്യോഗിക തീരുമാനം വന്ന ശേഷം പ്രതികരിക്കാമെന്ന നിലപാടിലാണ് താരസംഘടന. കൊച്ചിയിലെ ഫിലിം പ്രൊഡ്യൂസേർസ് അസോസിയേഷന്റെ ആസ്ഥാന മന്ദിരത്തിലാണ് നിർണായക യോഗം നടന്നത്. സിനിമാ താരങ്ങളുടെ പ്രതിഫലം കുറയ്ക്കാതെ മുന്നോട്ടുപോകാനാകില്ലെന്ന നിലപാടിലുറച്ചാണ് നിർമാതാക്കൾ യോഗത്തിൽ പങ്കെടുത്തത്. താരങ്ങളുടെയും പ്രധാന സാങ്കേതിക പ്രവർത്തകരുടേയും പ്രതിഫല തുക കുറക്കണമെന്നാവശ്യപ്പെടുന്നത് സംബന്ധിച്ച് ഇന്ന് തീരുമാനമുണ്ടാകുമെന്ന് വിവരമുണ്ടായിരുന്നു.

Read Also:‘സിനിമ റിലീസാണ് സാർ, അതുകൊണ്ട് വേഗം കൂടിപ്പോയതാണ്’ തമാശ സിനിമയുടെ സംവിധായകൻ പൊലീസിനോട്

അതേസമയം നിർമാതാക്കളുടെ ആവശ്യം ന്യായമാണെന്ന് ഫെഫ്കയും വ്യക്തമാക്കിയിരുന്നു. ഓൺലൈൻ സിനിമ റിലീസുമായി ബന്ധപ്പെട്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നടത്തിയ കണക്കെടുപ്പും യോഗത്തിൽ ചർച്ച ചെയ്തിരുന്നു. ഔട്ട് ഡോർ ഷൂട്ടിംഗിനുള്ള അനുമതി കൂടി ലഭിക്കുന്നതോടെ മുടങ്ങിയ സിനിമകളുടെ ചിത്രീകരണങ്ങൾ പുനരാരംഭിക്കേണ്ടതുണ്ട്.

Story highlights-producers association about restarting film shooting

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here