പരിസ്ഥിതി ദിനത്തിൽ മാതൃകയായി കുളക്കട സേവാഭാരതി സംഘം

പരിസ്ഥിതി ദിനത്തിൽ ഒരു നാടിന് മാതൃകയായി സേവാഭാരതി. ഒരു വാർഡിലെ മുഴുവൻ വീടുകളിലും ഫലവൃക്ഷ തൈകൾ വിതരണം ചെയ്ത് ആവശ്യാനുസരണം നട്ട് നൽകി സേവാഭാരതി പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത ജനങ്ങളിലേക്ക് എത്തിക്കുകയായിരുന്നു.

കുട്ടികളെ കൊണ്ട് പ്രതിജ്ഞ ചൊല്ലിച്ച് വരും തലമുറകളിലേക്ക് പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയെ പറ്റി ബോധവൽക്കരണവും നടത്തി ഈ പരിസ്ഥിതി സ്‌നേഹികൾ. ചടങ്ങിന്റെ ഉദ്ഘാടനം റവറന്റ് ഫാദർ ജോൺ സി വർഗീസും താഴത്തുകുളക്കട തിരു അമീൻ കുന്നത്ത് ദേവീ ക്ഷേത്രം മേൽശാന്തി പുരുഷോത്തമൻ പോറ്റിയും ചേർന്ന് നടത്തി.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top