Advertisement

വന്ദേ ഭാരത് ദൗത്യത്തിന്റെ മൂന്നാംഘട്ടം ഇന്ന് ആരംഭിക്കും

June 5, 2020
Google News 2 minutes Read
flights

വന്ദേ ഭാരത് ദൗത്യത്തിന്റെ മൂന്നാംഘട്ടം ഇന്ന് ആരംഭിക്കും. ഗൾഫ് രാജ്യങ്ങൾക്ക് പുറമെ കൂടുതൽ രാജ്യങ്ങളിൽ നിന്ന് അധിക സർവീസുകൾ ഉണ്ടാകും. കൊച്ചിയിലേക്ക് മാത്രം 17 വിമാനങ്ങൾ. ആഫ്രിക്കയിൽ നിന്നും ജിബൂട്ടി സിനിമ സംഘം ഇന്ന് നെടുമ്പാശേരിയിലെത്തും.

ഇന്ന് മുതൽ ജൂൺ 23 വരെയാണ് കേരളത്തിലേക്ക് വന്ദേഭാരതിന്റെ മൂന്നാം ഘട്ട വിമാന സർവീസുകൾ. കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് മാത്രം 17 വിമാനങ്ങളാണ് സർവീസ് നടത്തുക. ഈജിപ്ത്, ഫിലിപ്പൈൻസ്, ജിബൂട്ടി, വിയറ്റ്നാം, യുക്രൈൻ, മാൾട്ട, ബ്രിട്ടൻ, ദുബായ്, കുവൈറ്റ്, ദോഹ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും കേരളത്തിലേക്ക് കൂടുതൽ വിമാനങ്ങളെത്തും.

എയർ ഇന്ത്യയുടെ വിമാനങ്ങളാണ് എല്ലാ ദിവസവും സർവീസ് നടത്തുന്നത്. ഇന്നൊഴികെ ബാക്കിയുള്ള ദിവസങ്ങളിൽ രണ്ട് വിമാനങ്ങളാണ് പ്രവാസികളുമായെത്തുക. മുബൈ, ചെന്നൈ, ഡൽഹി എന്നീ വിമാനത്താവളങ്ങൾ വഴിയാണ് കേരളത്തിൽ എത്തുന്നത്. ജൂൺ 30 വരെയുള്ള കാലയളവിൽ നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് 113 ആഭ്യന്തര സർവീസുകളും ഉണ്ടാകും.

Read Also:വിദേശ വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയ നിരോധനം പിൻവലിച്ച് ചൈന

ആഫ്രിക്കയിൽ കുടുങ്ങിയ സിനിമാ സംഘമാണ് ഇന്ന് കൊച്ചിയിൽ തിരിച്ചെത്തുന്നത്. ദിലീഷ് പോത്തനടക്കം 71 പേരാണ് സംഘത്തിലുള്ളത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയെങ്കിലും കൊവിഡ് ലോക്ക് ഡൗൺ മൂലം ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയിൽ കുടുങ്ങുകയായിരുന്നു. വൈകീട്ട് ആറിന് എയർ ഇന്ത്യ വിമാനത്തിൽ തിരിച്ചെത്തുന്ന സംഘം ഇന്നുതന്നെ ക്വാറന്റൈനിൽ പ്രവേശിക്കും.

Storyt highlights-The third phase of the Vande Bharat mission will begin today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here