വിദേശ വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയ നിരോധനം പിൻവലിച്ച് ചൈന

China withdraws ban on foreign flights

കൊവിഡ് പശ്ചാത്തലത്തിൽ വിദേശ വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയ നിരോധനം പിൻവലിച്ച് ചൈന. ആഴ്ചയിൽ ഒന്ന് എന്ന രീതിയിലാണ് വിദേശ വിമാന സർവീസുകൾക്ക് രാജ്യത്തിനകത്ത് സർവീസ് പുനരാരംഭിക്കാൻ ചൈന അനുവാദം നൽകിയത്. യുഎസ് വിമാനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന നിരോധനവും പിൻവലിച്ചിട്ടുണ്ട്.

ജൂൺ പകുതിയോടെ ചൈനീസ് വിമാനങ്ങൾക്ക് യുഎസിലേക്ക് യാത്രാനുമതി നിഷേധിക്കാൻ അമേരിക്കൻ ഭരണകൂടം ആലോചിക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തു വന്നതിന് പിന്നാലെയാണ് ചൈനയുടെ പുതിയ നീക്കം.

കൊവിഡിന്റെ പശ്ചാത്തലത്തിൽ മാർച്ച് 12 മുതലാണ് ഏതാനും അന്താരാഷ്ട്ര സർവീസുകൾക്ക് ചൈന നിയന്ത്രണമേർപ്പെടുത്തിയത്. കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് ചൈനയും അമേരിക്കയും തമ്മിൽ ഉടലെടുത്ത തർക്കം രൂക്ഷമാകുന്നതിനിടയിലായിരുന്നു യുഎസ് വിമാനങ്ങൾക്കുള്ള യാത്ര അനുമതി ചൈന പുതുക്കി നൽകാൻ തയാറാകാതിരുന്നത്.

Read Also:കൊവിഡ് ബാധിച്ച് മരിച്ച ഫാദർ കെ.ജി വർഗീസിന്റെ മൃതദേഹം സംസ്‌കരിച്ചു

അതേസമയം, ചൈനീസ് വിമാനങ്ങൾക്ക് യുഎസിൽ യാത്രാനുമതി തുടരുന്നുമുണ്ടായിരുന്നു. ജൂൺ ഒന്നു മുതൽ വിമാന സർവീസുകൾക്ക് അനുമതി നൽകണമെന്ന യുഎസ്സിന്റെ ആവശ്യവും ചൈന അംഗീകരിച്ചിരുന്നില്ല. ഇതിന്റെ പശ്ചാത്തലത്തിലാണ് ചൈനയ്ക്കുമേൽ സമ്മർദ്ദം ചെലുത്തുന്നതിന്റെ ഭാഗമായി ചൈനീസ് വിമാനങ്ങൾക്കുള്ള യാത്ര വിലക്ക് ജൂൺ 16 ഓടുകൂടി ഏർപ്പെടുത്താൻ ട്രംപ് ഭരണകൂടം ആലോചിച്ചത്.

Story highlights-China withdraws ban on foreign flights

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top