Advertisement

കൊവിഡ് ബാധിച്ച് മരിച്ച ഫാദർ കെ.ജി വർഗീസിന്റെ മൃതദേഹം സംസ്‌കരിച്ചു

June 4, 2020
Google News 1 minute Read
deceased priest to be buried with religious rites

അനിശ്ചിതത്വങ്ങൾക്കൊടുവിൽ തിരുവനന്തപുരത്ത് കൊവിഡ് ബാധിച്ച് മരിച്ച വൈദികൻ ഫാദർ കെ.ജി വർഗീസിന്റെ മൃതദേഹം സംസ്‌കരിച്ചു. കുമാരപുരം സെന്റ് തോമസ് പള്ളിയുടെ മലമുകളിലെ സെമിത്തേരിയിലാണ് സംസ്‌കാരം നടന്നത്.

സ്ത്രീകളടക്കമുള്ള പ്രദേശവാസികൾ ഇന്നും പ്രതിഷേധവുമായെത്തി.. മൃതദേഹം ദഹിപ്പിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. കുടിവെള്ള പ്രശ്‌നമുണ്ടെന്നും മണ്ണെടുത്തുള്ള സംസ്‌കാരം കിണറുകളിൽ മലിന്യമെത്തിക്കുമെന്നും പ്രതിഷേധക്കാർ ആരോപിച്ചു. എന്നാൽ പ്രതിഷേധക്കാരുടെ ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നും മൃതദേഹം തീരുമാനിച്ച സ്ഥലത്ത് തന്നെ സംസ്‌കരിക്കുമെന്നും സ്ഥലം എംഎൽഎ വി.കെ.പ്രശാന്തും, മേയർ കെ.ശ്രീകുമാറും വ്യക്തമാക്കി.

Read Also:സമൂഹത്തെ സജീവമാക്കി നിർത്തിയുള്ള കൊവിഡ് പ്രതിരോധം നടപ്പിലാക്കണം: വി എസ് സുനിൽകുമാർ

മൃതദേഹം എത്തിക്കുന്നതിന് മുമ്പ്ഓർത്തഡോക്‌സ് സഭയുടെതിരുവനന്തപുരം ഭദ്രാസന മെത്രാപ്പൊലീത്ത ഗബ്രിയേൽ മാർ ഗ്രിഗോറിയസിന്റെ നേതൃത്വത്തിൽ വൈദികർ കുഴിത്തലയ്ക്കൽ മതാചാര പ്രകാരമുള്ള അന്ത്യകർമങ്ങൾ നടത്തി.
തുടർന്ന് നഗരസഭയിലെ ആരോഗ്യ വിഭാഗം ജീവനക്കാർ ചേർന്ന് കൊവിഡ് പ്രോട്ടോകോൾ പാലിച്ച് സംസ്‌കാര നടപടികൾ പൂർത്തിയാക്കി.

Story highlights- covid affected priest buried

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here