Advertisement

തിരുവനന്തപുരത്തെ കൂട്ടബലാത്സംഗം; വനിതാ കമ്മീഷൻ കേസെടുത്തു

June 5, 2020
Google News 1 minute Read

തിരുവനന്തപുരത്ത് യുവതി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. വനിതാ കമ്മീഷൻ യുവതിയെ സന്ദർശിച്ച് മൊഴി രേഖപ്പെടുത്തും. കേസിൽ ആറ് പ്രതികളാണ് ഉള്ളത്. യുവതിയുടെ ഭർത്താവ് ഉൾപ്പെടെ അഞ്ച് പേരെ കസ്റ്റഡിയിലെടുത്തു. പ്രതികൾക്കെതിരെ പോക്‌സോ വകുപ്പും ചുമത്തും.

തിരുവനന്തപുരത്ത് ഇന്നലെയാണ് നാടിനെ നടുക്കിയ പീഡനം നടന്നത്. കണിയാപുരം സ്വദേശിനിയായ യുവതിയാണ് പീഡനത്തിന് ഇരയായത്. ഭർത്താവിന്റെ സുഹൃത്തുക്കൾ ചേർന്ന് യുവതിയെ പീഡിപ്പിക്കുകയായിരുന്നു. ബീച്ച് കാണിക്കാമെന്ന് പറഞ്ഞ് സുഹൃത്തിന്റെ വീട്ടിൽ കൊണ്ടുപോയി ഭർത്താവ് നിർബന്ധിച്ച് മദ്യം നൽകിയതായി യുവതി പറഞ്ഞു. അതിന് ശേഷം ഭർത്താവും സുഹൃത്തുക്കളും പുറത്തുപോയി. താൻ മുറിയിൽ കിടന്നപ്പോൾ വെള്ളമെടുക്കാൻ എന്നു പറഞ്ഞ് രണ്ട് പേർ അകത്തേക്ക് കടന്നുവന്നുവെന്നും അവർ പത്തേക്കർ എന്ന സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നും യുവതി വെളിപ്പെടുത്തി.

read also: ‘സിഗരറ്റ് കൊണ്ട് കുത്തി, വസ്ത്രം വലിച്ചു കീറി, കൂടെയുണ്ടായിരുന്ന മകനും മർദനം’; തിരുവനന്തപുരത്ത് യുവതി നേരിട്ടത് കൊടിയ പീഡനം

ഭർത്താവ് മുൻപും യുവതിയെ ശാശീരികമായി ഉപദ്രവിച്ചിരുന്നു. ബന്ധം വേർപെടുത്താൻ തീരുമാനിച്ചിരുന്നതാണ്. ഒരു മാസം മുൻപ് പ്രശ്‌നങ്ങൾ പറഞ്ഞു തീർത്ത് വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. ഇതിന് പിന്നാലെയാണ് ക്രൂരത അരങ്ങേറിയത്.

story highlights- trivandrum rape, gang rape

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here