മലപ്പുറത്ത് സിഐ ഉൾപ്പടെ ഒൻപത് പൊലീസുകാർ നിരീക്ഷണത്തിൽ

9 police officer under observation malappuram

മലപ്പുറത്ത് സിഐ ഉൾപ്പടെ ഒൻപത് പൊലീസുകാർ കൊവിഡ് നിരീക്ഷണത്തിൽ. കൊവിഡ് സ്ഥിരീകരിച്ച പ്രതിയുമായി ഇടപഴകിയ ഒൻപത് പൊലീസുകരാണ് നിരീക്ഷണത്തിലായത്. കുറ്റിപ്പുറം പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനാണ് നിരീക്ഷണത്തിൽ പ്രവേശിച്ചത്. ജൂൺ ഒന്നിന് അറസ്റ്റിലായ കുറ്റിപ്പുറം പുഴമ്പുറം സ്വദേശിയായ 43 കാരൻ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ആറ് പേർ നേരത്തെ അവധിയിൽ ആയിരുന്നു.

മലപ്പുറത്ത് കൊവിഡ് ബാധിച്ച് ഒരാൾ കൂടി ഇന്ന് മരിച്ചിരുന്നു. മുൻ സന്തോഷ് ട്രോഫി താരമായ ഇളയിടത്ത് ഹംസക്കോയാണ് മരിച്ചത്. മലപ്പുറം പരപ്പനങ്ങാടി സ്വദേശിയാണ്. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 15 ആയി.

അതേസമയം, മലപ്പുറത്ത് കൊവിഡ് നിരീക്ഷണത്തിലിരിക്കെ മരിച്ച കുഞ്ഞിന്റെ പരിശോധനാഫലം പുറത്ത്. കുഞ്ഞിന്റെ സ്രവ പരിശോധനാഫലം നെഗറ്റീവാണ്. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്ന 56 ദിവസം പ്രായമുള്ള കുഞ്ഞ് ഇന്നലെ രാത്രിയാണ് മരിച്ചത്. പാലക്കാട് ചത്തല്ലൂർ സ്വദേശികളുടെ കുഞ്ഞാണ് മരിച്ചത്. കോയമ്പത്തൂരിൽ നിന്ന് 20 ദിവസം മുൻപാണ് ഇവർ പാലക്കാട് എത്തിയത്. കുഞ്ഞിന് ശ്വാസ തടസമുണ്ടായിരുന്നു. ഇതേ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Story Highlights- 9 police officer under observation malappuram

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top