കോഴിക്കോട്ട് കിണര്‍ ഇടിഞ്ഞുതാഴ്ന്നു: ഒരാള്‍ കുടുങ്ങിക്കിടക്കുന്നു; ഒരാളെ രക്ഷിച്ചു

well collapses

കോഴിക്കോട് കൊയിലാണ്ടി അരങ്ങാടത്ത് കിണര്‍ ഇടിഞ്ഞ് മണ്ണിനടിയില്‍പ്പെട്ട ഒരാളെ രക്ഷപ്പെടുത്തി. ഒരാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ഇന്ന് രാവിലെ 11 മണിയോടെയാണ് പുതിയ കിണര്‍ നിര്‍മിക്കുന്നതിനിടെ കിണര്‍ ഇടിഞ്ഞുതാഴ്ന്ന് തൊഴിലാളികള്‍ കുടുങ്ങിയത്.

updated….. 3.35 pm

കോഴിക്കോട് കൊയിലാണ്ടി അരങ്ങാടത്ത് കിണര്‍ നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞു താഴ്ന്ന് കുടുങ്ങിയയാള്‍ മരിച്ചു. കൊയിലാണ്ടി കോതമംഗലം സ്വദേശി നാരായണന്‍ (57) ആണ് മരിച്ചത്.

അഞ്ച് പേരായിരുന്നു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുണ്ടായിരുന്നത്. ചെങ്ങോട്ടുകാവ് സ്വദേശികളായ സുരേന്ദ്രന്‍, സുഭാഷ്, അശോകന്‍, നാരായണന്‍, ശശി എന്നിവരാണ് കിണര്‍ കുഴിക്കുന്ന ജോലികള്‍ക്കുണ്ടായിരുന്നത്. രണ്ടുപേര്‍ കിണറിനുള്ളിലായിരുന്നു ജോലി ചെയ്തിരുന്നത്. ഇവരാണ് അപകടത്തില്‍പ്പെട്ടത്. നാരായണന്‍ എന്നയാളാണ് കിണറിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നത്. നാട്ടുകാരും അഗ്നിരക്ഷാസേനയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

Story Highlights: Calicut well collapses

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top