Advertisement

ഫേസ്ബുക്ക് പോസ്റ്റുകൾക്ക് ലേബലുകൾ നൽകാനുള്ള നീക്കത്തിനെതിരെ ചൈന

June 6, 2020
Google News 1 minute Read
facebook

ഫേസ്ബുക്കിനെതിരേ പ്രതിഷേധവുമായി ചൈനീസ് ഭരണകൂടം. ചൈനീസ് മാധ്യമമായ ഷിൻഹുവ ന്യൂസിന്റെ ഫേസ്ബുക്ക് പോസ്റ്റുകൾക്ക് ലേബലുകൾ നൽകാനുള്ള ഫേസ്ബുക്കിന്റെ തീരുമാനമാണ് ചൈനയെ ചൊടിപ്പിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയ സ്ഥാപനങ്ങൾ മാധ്യമ ഏജൻസികളെ തെരഞ്ഞെടുപ്പ് ബ്ലോക്ക് ചെയ്യരുതെന്ന് ചൈന അഭിപ്രായപ്പെട്ടു. റഷ്യ ആസ്ഥാനമായുള്ള സ്പുട്നിക് ഇറാനിലെ പ്രസ് ടിവി, ചൈനയിലെ ഷിൻഹുവ എന്നിവ ഉൾപ്പെടുന്ന മാധ്യമ സ്ഥാപനങ്ങൾക്ക് അവ സർക്കാർ നിയന്ത്രിത മാധ്യമസ്ഥാപനങ്ങളാണെന്ന മുന്നറിയിപ്പ് ലേബൽ നൽകാനാണ് ഫേസ്ബുക്ക് തീരുമാനിച്ചിരിക്കുന്നത്.

ആഗോള തലത്തിൽ ആഡ് ലൈബ്രറി പേജ്, ഫേസ്ബുക്ക് പേജുകൾ, പേജിന്റെ ട്രാൻസ്പരൻസി സെക്ഷൻ എന്നിവിടങ്ങളിൽ ഈ ലേബലുകൾ ദൃശ്യമാകും. അമേരിക്കയിൽ അടുത്താഴ്ച്ച മുതൽ ഫെയ്സ്ബുക്ക് പോസ്റ്റുകളിൽ ഈ ലേബൽ ദൃശ്യമാകും. സർക്കാർ സ്വാധീനമുള്ള പ്രസിദ്ധീകരണത്തിൽ നിന്നുള്ള വാർത്തയാണ് തങ്ങൾ വായിക്കുന്നതെന്ന് ഇതിലൂടെ മനസിലാകുമെന്നാണ് ഫേസ്ബുക്ക് പറയുന്നത്.

Read Also:വിദേശ വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയ നിരോധനം പിൻവലിച്ച് ചൈന

20202 നവംബറിൽ നടക്കാനിരിക്കുന്ന അമേരിക്കൻ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടിപ്പിക്കുന്ന പൊതു ചർച്ചകളിൽ വിദേശ ഏജൻസികൾ സ്വാധീനം ചെലുത്തുന്നത് തടയുന്നതിന് വേണ്ടി അമേരിക്കയിൽ ലഭ്യമായ സർക്കാർ നിയന്ത്രിത മാധ്യമസ്ഥാപനങ്ങളിൽ നിന്നുള്ള പരസ്യങ്ങൾ ബ്ലോക്ക് ചെയ്യുമെന്ന് ഫേസ്ബുക്ക് സൈബർ സുരക്ഷ നയ മേധാവി നഥാനിയേൽ ഗ്ലെയ്ച്ചർ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഓരോ രാജ്യങ്ങളിലെയും നിയമങ്ങൾക്കനുസൃതമായി പ്രവർത്തിക്കുന്ന എല്ലാ മാധ്യമ ഏജൻസികളെയും തുല്യമായി പരിഗണിക്കണമെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം ഫേസ്ബുക്കിനോട് ആവശ്യപ്പെടുന്നത്.

Story highlights-China opposes moves to label Facebook posts

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here