Advertisement

ആരാധനാലയങ്ങള്‍ തുറക്കല്‍; സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ച് മാത്രം മതിയെന്ന തീരുമാനത്തില്‍ ക്രൈസ്തവ സഭകള്‍

June 6, 2020
Google News 1 minute Read
church kerala

ആരാധനാലയങ്ങള്‍ തുറക്കുന്നത് സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ച് മാത്രം മതിയെന്ന തീരുമാനത്തിലാണ് ക്രൈസ്തവ സഭകള്‍. 65 വയസ് കഴിഞ്ഞ വൈദികരെ ദിവ്യബലിയില്‍ പങ്ക് ചേരാന്‍ അനുവദിക്കില്ലെന്ന് മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമീസ് കാതോലിക്കാബാവായും, കൊച്ചി രൂപതയും നിലപാട് വ്യക്തമാക്കി. കൊവിഡ് പ്രോട്ടോകോള്‍ ലംഘിക്കുന്ന വൈദികരെ സംരക്ഷിക്കില്ലെന്നും സഭ അറിയിച്ചു.

65 വയസു കഴിഞ്ഞ പുരോഹിതരെ കുര്‍ബാനയില്‍ പങ്ക് ചേരാന്‍ അനുവദിക്കില്ല, വിശ്വാസികള്‍ രൂപങ്ങള്‍ തൊട്ട് മുത്താതിരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരണം തുടങ്ങി 17 നിര്‍ദേശങ്ങളാണ് വൈദികര്‍ക്ക് ക്രൈസ്തവ സഭ നല്‍കിയിരിക്കുന്നത്. സര്‍ക്കാര്‍ നിര്‍ദേങ്ങള്‍ പൂര്‍ണമായി പാലിച്ച് ദേവാലയങ്ങള്‍ തുറന്നാല്‍ മതിയെന്നാണ് വിവിധ രൂപതകളുടെ തീരുമാനമെന്ന് മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമീസ് കത്തോലിക്ക ബാവ പറഞ്ഞു.

എല്ലാവരുടേയും ആരോഗ്യം സംരക്ഷിക്കാന്‍ നടപടിയുണ്ടാകും. ഐഎംഎയുടെ ആശങ്കയെ ബഹുമാനത്തോടെ കാണുന്നുവെന്ന് കൊച്ചി രൂപത വക്താവ് ജോണി സേവ്യര്‍ പതുക്കാട് പറഞ്ഞു. തിങ്കളാഴ്ച്ച മുതലാണ് സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ തുറക്കുന്നത്.

Story Highlights: Christian churches decide to follow the government’s instructions

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here