കൊവിഡ് ബാധിച്ച് ദമാമിൽ ഒരു മലയാളി കൂടി മരിച്ചു

damam malayalee dies of covid

സൗദിയിലെ ദമാമിൽ ഒരു മലയാളി കൂടി കൊവിഡ് മൂലം മരിച്ചു. പത്തനംതിട്ട എലന്തൂർ സ്വദേശിനി മധുക്കോളിൽ വീട്ടിൽ ജൂലി സിജു (41 ) ആണ് മരിച്ചത്. കഴിഞ്ഞ രണ്ടാഴ്ച മുൻപ് ശ്വാസതടസത്തെ തുടർന്ന് ദമാം സെൻട്രൽ ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിൽ കഴിഞ്ഞിരുന്ന ഇവരുടെകൊവിഡ് പരിശോധനയിൽ പോസിറ്റിവ് സ്ഥിരീകരിച്ചിരുന്നു. രോഗം മൂർച്ചിച്ചതിനെ തുടർന്ന് ഇന്ന് മരണം സംഭവിക്കുകയായിരുന്നു.

15 വർഷമായി ദമാമിലെ പ്രമുഖ മെഡിക്കൽ സെന്ററിൽ ലാബ് ടെക്ക്‌നീഷ്യൻ ആയി ജോലി ചെയ്തു വരികയായിരുന്നു ജൂലി. ഭർത്താവ് സിജു. രണ്ടു മക്കളുണ്ട്.

അതേസമയം, സൗദിയിൽ ഇന്ന് 34 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. പുതുതായി 3121 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു.

Story Highlights- damam malayalee dies of covid

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top