പ്രളയഫണ്ട് തട്ടിപ്പ് കേസില്‍ എറണാകുളം കളക്ടറേറ്റിലെ ക്ലാര്‍ക്കിനെ വീണ്ടും ചോദ്യം ചെയ്യും

kerala flood fund case

പ്രളയഫണ്ട് തട്ടിപ്പ് കേസില്‍ എറണാകുളം കളക്ടറേറ്റിലെ ക്ലാര്‍ക്കായ വിഷ്ണു പ്രസാദിനെ വീണ്ടും ചോദ്യം ചെയ്യും. 73 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് ചോദ്യം ചെയ്യല്‍. പണം തട്ടാന്‍ വിഷ്ണു നിര്‍മിച്ച വ്യാജ രസീതുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. വിഷ്ണു പ്രസാദ് രണ്ടുകോടിയിലധികം രൂപ തട്ടിയെടുത്തതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. കളക്ടറേറ്റിലെ 11 ജീവനക്കാരെയും ഇന്ന് ചോദ്യം ചെയ്യും. വിഷ്ണു പ്രസാദിന്റെ അറസ്റ്റിനും സാധ്യതയുണ്ട്.

കളക്ടറേറ്റിലെ 11 ജീവനക്കാര്‍ക്ക് ഈ തട്ടിപ്പില്‍ പങ്കുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണത്തില്‍ മനസിലാക്കിയത്. ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ കേസാണിത്. ആദ്യ കേസില്‍ ഒരുകോടി അറുപത്തിമൂന്ന് ലക്ഷം രൂപയുടെ തട്ടിപ്പ് കണ്ടെത്തിയിരുന്നു. രണ്ടാമത്തെ കേസില്‍ 73 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നതായാണ് സംശയിക്കുന്നത്.

Story Highlights: flood fund fraud case, Ernakulam Collectorate

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top