ഹിമാചൽപ്രദേശിൽ ഗർഭിണിയായ പശുവിന്റെ വായിൽ ഗോതമ്പുണ്ടയിൽ സ്‌ഫോടക വസ്തു വച്ച് പൊട്ടിച്ചു

cow's mouth blasted

ഹിമാചൽപ്രദേശിൽ ഗർഭിണിയായ പശുവിന്റെ വായിൽ സ്‌ഫോടക വസ്തു വച്ചു പൊട്ടിച്ചു. കഴിഞ്ഞ മാസം 26ന് ബിലാസ്പൂർ ജില്ലയിലാണ് സംഭവം നടന്നത്. ഗോതമ്പുണ്ടയിൽ സ്‌ഫോടക വസ്തു വച്ചാണ് പശുവിന് നൽകിയത്. സംഭവത്തിൽ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തതായും വിവരമുണ്ട്.

വായ തകർന്ന പശുവിന്റെ ദൃശങ്ങൾ വൈറലാകുന്നുണ്ട്. പരാതിയുമായി ഉടമ ഗുദിയാൽ സിംഗ് പൊലീസിനെ സമീപിച്ചിട്ടുണ്ട്. അയൽക്കാരനെതിരെയാണ് ഉടമ സംശയമുന്നയിച്ചിരിക്കുന്നത്. നന്ദലാൽ എന്ന അയൽക്കാരൻ മനഃപൂർവമാണ് ഇത്തരത്തിൽ പശുവിനെ ദ്രോഹിച്ചതെന്നും ഉടമ. കഴിഞ്ഞ ദിവസം മേയാൻ പോയ പശു മടങ്ങിയെത്തിയത് തീറ്റ കഴിക്കാൻ പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നു.

Read Also: കാട്ടാന കൊല്ലപ്പെട്ട സംഭവം; പ്രതി വിൽസനെ റിമാൻഡ് ചെയ്തു

ഗോതമ്പുണ്ടയിൽ ഒളിപ്പിച്ച അള്ളു ബോബ് പശുവിന് കഴിക്കാൻ കൊടുത്തതാണെന്നും അത് ചവച്ചപ്പോൾ പശുവിന്റെ വായിൽ വച്ച് പൊട്ടിത്തെറിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. ആരോപണം നേരിടുന്ന ആളുടെ കൃഷി പശു നശിപ്പിച്ചിരുന്നു. അതിനാൽ അയാൾക്ക് പശുവിനെ കൊല്ലാൻ ഉദ്ദേശവുമുണ്ടായിരുന്നതായാണ് വിവരം. സാധാരണ കാട്ടുപന്നികളെ ഓടിക്കാനായാണ് കർഷകർ ഗോതമ്പുണ്ടയിൽ പടക്കം വയ്ക്കുന്നത്. ഇത് ഒരു പതിവ് രീതിയാണ്. നേരത്തെ കേരളത്തിൽ ഗർഭിണിയായ ആനയുടെ വായിൽ പൈനാപ്പിളിൽ പടക്കം വച്ച് പൊട്ടിച്ചത് വാർത്തയായിരുന്നു.

 

cow’s mouth blasted, himachalpradesh

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top