Advertisement

ലോക്ക്ഡൗണ്‍ കാലത്തെ കാണാത്ത ഇന്ത്യ ‘നാം അതിജീവിക്കും’

June 6, 2020
Google News 1 minute Read
LOCKDOWN

ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ഒരു രാജ്യം. കണ്ണില്‍ കാണാത്ത ഒരു വൈറസിനെ നേരിടുന്നതിനായി അടച്ചുപൂട്ടേണ്ടി വരുന്നു. മുമ്പൊരിക്കലും അനുഭവിച്ചിട്ടില്ലാത്ത ഒരു കാലഘട്ടം. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായ ഒരു സമയം. കൊറോണക്കെതിരെ പോരാടുന്ന ഈ കാലഘട്ടത്തെ ഒരിക്കലും ആര്‍ക്കും മറക്കാന്‍ കഴിയില്ല.

അടച്ചിടപ്പെട്ട ഇന്ത്യയെ ‘നാം അതിജീവിക്കും’ എന്ന ഡോക്യുമെന്ററിയിലൂടെ അടയാളപ്പെടുത്തുകയാണ് സംവിധായകന്‍ ഭാരത്ബാലയുടെ വെര്‍ച്വല്‍ ഭാരത്. ഇന്ത്യയുടെ അവിശ്വസനീയമായ കഥയാണ് നാം അതിജീവിക്കും. മലയാളമടക്കം നിരവധി ഭാഷയില്‍ ഒരുങ്ങുന്ന ഈ ഡോക്യുമെന്ററിയുടെ മലയാളം വേര്‍ഷന് ശബ്ദം പകര്‍ന്നിരിക്കുന്നത് നടി മഞ്ജു വാര്യരാണ്.

കൊവിഡ് കാലത്തെ ലോക്ക്ഡൗണിലെ കാണാത്ത ഇന്ത്യയെ കുറിച്ച് പ്രശസ്ത സംവിധായകന്‍ ഭാരത് ബാലയും സംഘവുമാണ് ‘നാം അതിജീവിക്കും’ എന്ന ഡോക്യുമെന്ററി ഒരുക്കിയിരിക്കുന്നത്. മുംബൈയില്‍ ഒരു മാസ്റ്റര്‍ കണ്‍ട്രോള്‍ റൂം സ്ഥാപിച്ച ശേഷമായിരുന്നു ഡോക്യുമെന്ററിയുടെ ചിത്രീകരണം, രാജ്യമെമ്പാടുമുള്ള ടീം അംഗങ്ങളെ ഏകോപിപ്പിക്കുകയും ചെയ്തു. വീഡിയോ കോള്‍വഴിയും വാട്ട്‌സ്ആപ്പ് വീഡിയോവഴിയും ഷോട്ടുകളും ഫ്രെയിമുകളും നിശ്ചയിച്ചതും സംവിധാനം ചെയ്തതും സംവിധായകന്‍ ഭരത്ബാല തന്നെയാണ്.

117 പേര്‍ ചേര്‍ന്ന് പതിനഞ്ച് സംഘങ്ങളായി തിരിഞ്ഞ് രാജ്യത്തെ കാശ്മീര്‍ മുതല്‍ കേരളം വരെയും ഗുജറാത്ത് മുതല്‍ അസാം വരെയുമുള്ള പ്രദേശങ്ങളെയാണ് ഡോക്യുമെന്ററിയില്‍ കണിക്കുന്നത്. 14 സംസ്ഥാനങ്ങളില്‍ നിന്നായി ലോക്ക്ഡൗണ്‍ കാലത്തെ കാണാത്ത ഇന്ത്യയുടെ കാഴ്ചകള്‍ കാണിച്ചു തരുകയാണ് ഭാരത്ബാലയും സംഘവും.

ഹാര്‍ഡ്വാര്‍ മുതല്‍ സ്പിതിവരെയും ലക്‌നൗ മുതല്‍ ബംഗളൂര്‍വരെയും ധാരവി മുതല്‍ റെഡ്‌ഫോര്‍ട്ട് വരെയും ഈ ഡോക്യുമെന്ററിയില്‍ കാണിച്ച് തരുന്നു.

Story Highlights: india lockdown documentary

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here