കോഴിക്കോട് ജില്ലയില്‍ ഉറവിടം വ്യക്തമാകാതെ കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നു

covid19 kozhikode

കോഴിക്കോട് ജില്ലയില്‍ ഉറവിടം വ്യക്തമാകാതെ കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നു. നിലവില്‍ ജില്ലയില്‍ രോഗം സ്ഥിരീകരിച്ച മൂന്ന് പേരുടെ ഉറവിടം വ്യക്തമല്ല. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച ഗര്‍ഭിണിയുമായി ഇടപഴകിയ എണ്‍പതോളം ആരോഗ്യപ്രവര്‍ത്തകരെ ഇതിനോടകം നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

അഞ്ച് മാസം പ്രായ കുട്ടി, ഗര്‍ഭിണി, ക്യാന്‍സര്‍ രോഗി എന്നിവരുടെ രോഗ ഉറവിടമാണ് ഇനി കണ്ടത്തേണ്ടത്. പലര്‍ക്കും രോഗ ലക്ഷണങ്ങള്‍ കാണിക്കാതെയാണ് രോഗം സ്ഥിരീകരിക്കുന്നത് എന്നതും ആരോഗ്യ വകുപ്പിനെ ആശങ്കയില്‍ ആക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച മണിയൂര്‍ സ്വദേശി ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ ചികിത്സ തേടിയിരുന്നു. ഈ സാഹചര്യത്തില്‍ ഈ സ്ത്രീയുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ അടക്കം 80 പേര്‍ നിരീക്ഷണത്തിലാണ്. സമാനമായ രീതിയില്‍ മറ്റു രണ്ട് കേസുകളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ ആളുകളെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

 

Story Highlights: Kozhikode increase number of covid patients without clear source

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top