നിലമ്പൂരിൽ കനത്ത മഴയിൽ വെള്ളക്കെട്ട്; ആളുകളെ മാറ്റിപാർപ്പിച്ചു

മലപ്പുറം നിലമ്പൂരിൽ രാവിലെ മുതൽ തുടരുന്ന കനത്ത മഴയിൽ പലയിടത്തും വെള്ളം കയറി. നിലമ്പൂർ മതിൽ മൂല മേഖലയിൽ പുഴയോട് ചേർന്ന് നിൽക്കുന്ന ഒൻപത് വീടുകളിൽ നിന്ന് ആളുകള സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപാർപ്പിച്ചു. കോഴിക്കോട് കൂടരഞ്ഞിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന് വേണ്ടിയുള്ള തെരച്ചിൽ ഇന്നത്തെത് നിർത്തിവെച്ചു. നാളെ രാവിലെ എട്ട് മണിയോടെ തെരച്ചിൽ പുനരാരംഭിക്കും.
Read Also: ഡൽഹിയിൽ കൊവിഡ് ചികിത്സ ഡൽഹി നിവാസികൾക്ക് മാത്രമായി നിജപ്പെടുത്തണമെന്ന് വിദഗ്ധ സമിതി ശുപാർശ
രാവിലെ മുതൽ നിർത്താതെ പെയ്യുന്ന മഴയിൽ നിലമ്പൂർ വെളിയന്തോട്, എടക്കര ഭാഗത്തെ റോഡിൽ വെള്ളം കയറി. മതിൽമൂല, നമ്പൂരിപ്പൊട്ടി തുടങ്ങിയ സ്ഥലങ്ങളിൽ പുഴകളിൽ ജലനിരപ്പ് ഉയർന്നു. നമ്പൂരിപ്പൊട്ടി ഭാഗത്തെ പുഴയോട് ചേർന്ന് നിൽക്കുന്ന ഒൻപത് വീടുകളിൽ നിന്ന് ആളുകളെ മാറ്റിപാർപ്പിച്ചു. വനത്തിനകത്ത് പെയ്ത മഴയാണ് പുഴകളിൽ നീരൊഴുക്ക് ശക്തമാകാൻ കാരണമെന്നാണ് നിഗമനം. മഴക്ക് ഇപ്പോൾ നേരിയ ശമനം ഉണ്ട്.
ചാലിയാറുമായി ബന്ധപ്പെട്ട തീരപ്രദേശങ്ങളിൽ താമസിക്കുന്നവരോട് ജാഗ്രത പാലിക്കാൻ ഫയർഫോഴ്‌സ് അറിയിച്ചു. അതേ സമയം കോഴിക്കോട് കൂടരഞ്ഞിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന് വേണ്ടിയുള്ള തെരച്ചിൽ ഇന്നത്തെത് നിർത്തിവച്ചു. പ്രതികൂല കാലവസ്ഥയും, ശക്തമായ കുത്തെഴുക്കുമാണ് തെരച്ചിൽ നിർത്തിവയ്ക്കാൻ കാരണം. നാളെ രാവിലെ ഏട്ട് മണിയോടെ തെരച്ചിൽ പുനരാരംഭിക്കും. കോഴിക്കോട് മലയോര മേഖലയിൽ ശക്തമായ മഴ തുടരുകയാണ്.
nilambur, heavy rain
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here