Advertisement

തട്ടിക്കൊണ്ട് പോയ പൂച്ചകളെ തിരികെ ലഭിക്കാന്‍ നിയമയുദ്ധം നടത്തി യുവാവ്

June 6, 2020
Google News 2 minutes Read
cat

തട്ടിക്കൊണ്ട് പോയ പൂച്ചകളെ തിരികെ ലഭിക്കാന്‍ നിയമയുദ്ധം നടത്തി യുവാവ്. കടവന്ത്ര സ്വദേശിയായ ടിന്‍സണ്‍ ആണ് രണ്ട് മാസത്തോളമായി തന്റെ ഓമന പൂച്ചകളെ തേടി നടക്കുന്നത്. നാല് വര്‍ഷത്തോളമായി ഓമനിച്ച് വളര്‍ത്തിയ പൂച്ചകളെയാണ് അഞ്ചംഗ സംഘം തട്ടിയെടുത്തത്. ജൂലി, ഹണി എന്ന് പേരുള്ള ടിന്‍സണിന്റെ പേര്‍ഷ്യന്‍ പൂച്ചകളെയാണ് തട്ടിക്കൊണ്ട് പോയത്.

നാല് വര്‍ഷത്തോളമായി ടിന്‍സണിന്റെ വീട്ടിലെ അംഗങ്ങളായിരുന്നു ജൂലിയും ഹണിയും. കുട്ടികള്‍ക്കൊപ്പം കളിച്ചും ഓടിനടന്നും ഇവര്‍ ഈ വീടിന്റെ ഭാഗമായിരുന്നു. ടിന്‍സന്റെ മക്കളായ ശ്രെയക്കും സെറക്കും ഹണിയും ജൂലിയും ജീവനായിരുന്നു. അങ്ങനെ ഇരിക്കുമ്പോഴാണ് പേര്‍ഷ്യന്‍ പൂച്ചകളെ തേടി സിനിമ അവസരങ്ങള്‍ എത്തുന്നത്. ഓമനിച്ചു വളര്‍ത്തുന്ന പൂച്ചകളെ സ്‌ക്രീനില്‍ കാണാനുള്ള ആഗ്രഹത്തിന്റെ പുറത്താണ് ജൂലിയെയും ഹണിയെയും കൊണ്ട് ടിന്‍സണ്‍ ആ യാത്ര തിരിച്ചത്. പിന്നീട് നടന്നത് സിനിമയെ വെല്ലുന്ന കഥകള്‍. പൂച്ചയെ വളര്‍ത്താന്‍ ലൈസന്‍സ് ഇല്ലെങ്കില്‍ കേസ് എടുക്കുമെന്ന പേരില്‍ ഭീഷണിപ്പെടുത്തിയാണ് അഞ്ചംഗ സംഘം പൂച്ചകളെ തട്ടിയെടുത്തത്. ഒടുവില്‍ പറ്റിക്കപ്പെട്ടു എന്ന് മനസിലാക്കിയ ടിന്‍സണ്‍ പൊലീസില്‍ പരാതിപ്പെട്ടു.

Read Also:‘സിനിമ റിലീസാണ് സാർ, അതുകൊണ്ട് വേഗം കൂടിപ്പോയതാണ്’ തമാശ സിനിമയുടെ സംവിധായകൻ പൊലീസിനോട്

പോരാട്ടങ്ങള്‍ക്കൊടുവില്‍ പൂച്ചയെതട്ടിക്കൊണ്ടു പോയ സംഘത്തെ കണ്ടെത്തിയെങ്കിലും പൂച്ച ഇപ്പോഴും കയ്യകലെ എത്തിയിട്ടില്ല. തന്റെ ഓമന പൂച്ചകളെ വിട്ടുകിട്ടുന്നത് വരെ പോരാട്ടം തുടരാനാണ് ഈ യുവാവിന്റെ തീരുമാനം.

Story highlights:Young man legal battle to recover abducted cats

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here