മേഘ്‌ന രാജിന്റെ ഭർത്താവും കന്നഡ നടനുമായ ചിരഞ്ജീവി സർജ അന്തരിച്ചു

നടി മേഘ്‌ന രാജിന്റ ഭർത്താവും കന്നഡ നടനുമായ ചിരഞ്ജീവി സർജ(39) അന്തരിച്ചു. ഹൃദയസ്തംഭനമാണ് മരണകാരണം. ശ്വാസതടസം നേരിട്ടതിനെത്തുടർന്ന് ശനിയാഴ്ച ജയനഗറിലെ സാഗർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ ഡോക്ടർമാർ പരമാവധി ശ്രമം നടത്തിയെങ്കിലും ഞായറാഴ്ച മരണം സംഭവിക്കുകയായിരുന്നു.

കന്നഡയിൽ ഇരുപതിലധികം സിനിമകളിൽ അഭിനയിച്ചിട്ടുളള താരമാണ് ചിരഞ്ജീവി സർജ. 2018ലായിരുന്നു മേഘ്‌ന രാജും ചിരഞ്ജീവി സർജയും തമ്മിലുളള വിവാഹം നടന്നത്. ആട്ടഗര എന്ന സിനിമയിൽ മേഘ്‌നയും ചിരഞ്ജീവി സർജയും ഒരുമിച്ച് അഭിനയിച്ചിരുന്നു.

2009 ൽ ആരംഭിച്ച ‘ആയുദപ്രാമ’ എന്ന ചിത്രത്തിലൂടെയാണ് ചിരഞ്ജീവി സർജ അഭിനയ ജീവിതം ആരംഭിച്ചത്. പിന്നീട് സീസർ, സിംഗ, അമ്മ ഐ ലവ് യു തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയ വേഷം കൈകാര്യം ചെയ്തു. നടൻ അർജുൻ ചിരഞ്ജീവി സർജയുടെ ബന്ധുവാണ്. കന്നഡത്തിലെ സൂപ്പർ താരം ധ്രുവ സർജ നടന്റെ സഹോദരനാണ്.

story highlights- meghnaraj, chiranjeevi sarja

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top