സർക്കാർ ജീവനക്കാർക്ക് പുതിയ മാർഗനിർദേശം പുറത്തിറക്കി

സർക്കാർ ജീവനക്കാർക്കുള്ള പുതിയ മാർനിർദേശം പുറത്തിറക്കി. ഹോട്ട്‌സ്‌പോട്ടുകളിലും കണ്ടെയ്ൻമെന്റ് സോണുകളിലും ഒഴികെയുള്ള ജീവനക്കാർ എത്തണമെന്നാണ് മാർഗനിർദേശത്തിൽ പറയുന്നത്. ശനിയാഴ്ച സർക്കാർ ഓഫീസുകൾ അടഞ്ഞുതന്നെ കിടക്കും. ഏഴു മാസം ഗർഭിണികളായവർക്ക് വീട്ടിൽ ഇരുന്ന് ജോലി ചെയ്യാമെന്നും നിർദേശത്തിൽ പറയുന്നു.

സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്ക് ഉൾപ്പെടെ ബാധകമാകുന്ന മാർഗനിർദേശമാണ് ഇപ്പോൾ പുറപ്പെടുവിച്ചിരിക്കുന്നത്. സംസ്ഥാനത്തെ വിവിധ കണ്ടെയ്ൻമെന്റ് സോണുകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ അതത് ജില്ലകളിൽ നിന്ന് ഏറ്റവും കുറച്ച് ജീവനക്കാരെ വേണം എത്തിക്കാനെന്നും മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നു.

read also: സംസ്ഥാനത്ത് 107 പേർക്ക് കൂടി കൊവിഡ്; 41 പേർക്ക് രോഗമുക്തി

ഒരു വയസിൽ താഴെയുള്ള കുട്ടികളുടെ അമ്മമാർക്കും ഇളവുണ്ട്. വർക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കണമെന്നും മാർഗനിർദേശത്തിൽ പറയുന്നുണ്ട്. ബസില്ലാത്തതിനാൽ സ്വന്തം ജില്ലകളിൽ ജോലി ചെയ്യുന്നവർ അതാത് ഓഫീസുകളിലെത്തണമെന്നും നിർദേശമുണ്ട്.

Story highlights- coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top