സൈക്കിൾ രൂപത്തിലുള്ള ബൈക്ക് നിർമിച്ച് ഒമ്പതാം ക്ലാസുകാരൻ; ഫേസ്ബുക്ക് കുറിപ്പുമായി എം സ്വരാജ്

സൈക്കിൾ രൂപത്തിലുള്ള ബൈക്ക് നിർമിച്ച് ഒമ്പതാം ക്ലാസുകാരൻ. പിതാവിൻ്റെ വർക്ക്ഷോപ്പിൽ നിന്നും പഴയ വാഹനങ്ങളുടെ തുരുമ്പെടുത്തുകിടന്ന ഉപയോഗശൂന്യമായ ഭാഗങ്ങൾ ഉപയോഗിച്ചാണ് പള്ളുരുത്തിയിലെ തൊണ്ടിപ്പറമ്പിൽ ഹാഷിമിൻ്റെ മകനായ ഹർഷാദ് ബൈക്ക് നിർമ്മിച്ചിരിക്കുന്നത്. തൃപ്പൂണിത്തുറ എംഎൽഎ എം ഫേസ്ബുക്കിലൂടെ സ്വരാജ് വാർത്ത പങ്കുവച്ചിട്ടുണ്ട്. ഒരു ലിറ്റർ പെട്രോളടിച്ചാൽ 50 കിലോമീറ്റർ ഓടുന്ന വാഹനം ആണിതെന്ന് സ്വരാജ് കുറിയ്ക്കുന്നു.
Read Also: ‘ദൈവം അടിസ്ഥാനപരമായി ഫെമിനിസ്റ്റാണ്’ കെ ആർ മീരയുടെ കുറിപ്പ്
എം സ്വരജിൻ്റെ ഫേസ്ബുക്ല് പോസ്റ്റ്:
പ്രതിസന്ധികളിലും സാധ്യതകളുണ്ട്…
ലോക്ക്ഡൗണിൽ ജീവിതം നിശ്ചലമായ രണ്ടര മാസം കടന്നു പോകുമ്പോൾ
പ്രതിസന്ധിയുടെ കാലത്തെ സൃഷ്ടിപരമായി ഉപയോഗപ്പെടുത്തിയ പലരുടേയും വാർത്തകൾ പലപ്പോഴായി പുറത്തുവന്നിട്ടുണ്ട്.
ആശങ്കകളുടേയും അനിശ്ചിതത്വത്തിൻ്റെയും നടുവിൽ നിൽക്കുമ്പോഴും ജീവിതത്തെ പ്രതീക്ഷയോടെ സമീപിയ്ക്കാൻ ഇത്തരം വാർത്തകൾ നമ്മളെ സഹായിയ്ക്കും.
അത്തരത്തിലൊരു കാര്യമാണിവിടെ സൂചിപ്പിയ്ക്കുന്നത്. പള്ളുരുത്തിയിലെ തൊണ്ടിപ്പറമ്പിൽ ശ്രീ.ഹാഷിമിൻ്റെ മകൻ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ ടി എച്ച് ഹർഷാദാണ് കഥാനായകൻ. പിതാവിൻ്റെ വർക്ക്ഷോപ്പിൽ നിന്നും പഴയ വാഹനങ്ങളുടെ തുരുമ്പെടുത്തുകിടന്ന ഉപയോഗശൂന്യമായ ഭാഗങ്ങളൊക്കെ തേച്ചുമിനുക്കിയെടുത്ത് ചില്ലറ പണികളൊക്കെ ചെയ്ത് സൈക്കിളിൻ്റെ രൂപത്തിലൊരു മോട്ടോർ ബൈക്ക് നിർമിച്ചിരിയ്ക്കുകയാണ് ഈ മിടുക്കൻ.
ഒറ്റനോട്ടത്തിൽ സൈക്കിളാണെന്നു തോന്നും. എന്നാൽ സംഗതി ബൈക്കാണ്. പൈപ്പാണ് പെട്രോൾ ടാങ്ക്. ഒരു ലിറ്റർ പെട്രോൾ കൊള്ളും. ഒരു ലിറ്റർ പെട്രോളടിച്ചാൽ 50 കിലോമീറ്ററോടും ഈ സൈക്കിൾ ബൈക്ക്! ലോക്ക് ഡൗൺ കാലത്ത് ജീവിതം നിശ്ചലമായ ദിനങ്ങളിലാണ് ഹർഷാദ് തൻ്റെ ലളിതസുന്ദര വാഹനം നിർമിച്ചത്.
ഒരു ഒമ്പതാം ക്ലാസുകാരനാണ് ഈ വാഹനം രൂപകൽപന ചെയ്തതെന്നോർക്കണം.
നമുക്കഭിമാനിയ്ക്കാം, ഇന്നത്തെ ക്ലാസുമുറികളിൽ ഹർഷാദുമാരുണ്ട്. അവരീ ലോകത്തെ കൂടുതൽ മെച്ചപ്പെട്ടതാക്കിത്തീർക്കും. തീർച്ച.
Story Highlights: M Swaraj facebook post about 9th standard student
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here