Advertisement

പാലക്കാട് സമ്പർക്കത്തിലൂടെ രോഗം വ്യാപിക്കുന്നു; ആശങ്ക

June 7, 2020
Google News 1 minute Read
palakkadu coronavirus update

പാലക്കാട് ജില്ലയിൽ സമ്പർക്കത്തിലൂടെ രോഗം വ്യാപിക്കുന്നത് ആശങ്കക്കിടയാക്കുന്നു. ആരോഗ്യ പ്രവർത്തകർക്ക് ഉൾപ്പെടെ 11 പേർക്കാണ് ഇന്നലെ മാത്രം ഇവിടെ കൊറോണ സ്ഥിരീകരിച്ചത്. ഇതിൽ ഏഴ് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രണ്ട് പേരുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. ഇതിലൊരാൾ ആലത്തൂർ സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന തടവു പുളളിയാണ്.

Read Also: മലപ്പുറത്ത് കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നു; ജില്ല അതീവ ജാഗ്രതയിൽ

ജില്ലാ ആശുപത്രിയിലെ ജീവനക്കാരായ 4 പുരുഷൻമാരും ഒരു സ്ത്രീയും ആണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തകർ. ഏഴു പേർക്ക് കൂടി സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചതോടെ ജില്ലയിൽ ഇതുവരെ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം 31 ആയി. ഇതിൽ 22 പേർ ആരോഗ്യ പ്രവർത്തകരാണെന്നതും ഗൗരവം വർദ്ധിപ്പിക്കുന്നു. എന്നാൽ ഇന്നലെ രോഗം സ്ഥിരീകരിച്ച കാരാക്കുറിശ്ശി വാഴേമ്പുറം സ്വദേശി, മുണ്ടൂർ സ്വദേശി എന്നിവരുടെ .ഉറവിടം കണ്ടെത്താനായിട്ടില്ല. ഇതിൽ മുണ്ടൂർ സ്വദേശി ആലത്തൂർ സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന പോക്സോ കേസ് പ്രതിയാണ്. ഇയാൾക്ക് വൈദ്യ പരിശോധനക്കിടെ ജില്ലാ ആശുപത്രിയിൽ വെച്ച് രോഗം ബാധിച്ചിരിക്കാമെന്നാണ് സൂചന. ഇതോടെ തടവുകാരും, ജയിൽ ജീവനക്കാരും, പൊലീസുകാരും നീരീക്ഷണത്തിൽ പോകേണ്ടി വരും.

Read Also: കേരളത്തിൽ ഇന്നും നൂറ് കടന്ന് കൊവിഡ് കേസുകൾ

അബുദാബിയിൽ നിന്ന് വന്ന പട്ടാമ്പി സ്വദേശി, സൗദിയിൽ നിന്നും വന്ന മുളയങ്കാവ് സ്വദേശി, ദുബായിൽ നിന്നെത്തിയ പട്ടാമ്പി ആനക്കര സ്വദേശി എന്നിവരാണ് ഇന്നലെ രോഗം സ്ഥിരീകരിച്ച മറ്റ് ആളുകൾ.

ജില്ലയിൽ ചികിത്സയിൽ ഉള്ളവർ 172 പേരാണ്. അതേസമയം രോഗം സ്ഥിരീകരിച്ച ചികിത്സയിൽ ഉണ്ടായിരുന്ന 30 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയത് ജില്ലക്ക് ആശ്വാസമായി.

Story Highlights: palakkadu coronavirus update

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here