Advertisement

ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും വന്‍ ഭൂകമ്പത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്

June 7, 2020
Google News 2 minutes Read
Warning of possible major earthquake in delhi

ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും വന്‍ ഭൂകമ്പത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ധന്‍ബാദ് ഐഐടിയിലെ ജിയോ ഫിസിക്‌സ്, സീസ്‌മോളജി ഡിപ്പാര്‍ട്ട്‌മെന്റിലെ വിദഗ്ധരാണ് മുന്നറിയിപ്പ് നല്‍കിയത്. കേന്ദ്രത്തോടും ഡല്‍ഹി സര്‍ക്കാരിനോടും വലിയ ഭൂകമ്പത്തിന് സാധ്യതയുണ്ടെന്നും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നുമാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. കൂടാതെ, രാജ്യത്തെ മുന്‍നിര ജിയോളജിസ്റ്റുകളില്‍ ചിലര്‍ മൂന്ന് മാസത്തിനിടെ കുറഞ്ഞതും മിതമായതുമായ തീവ്രത 11 ഭൂകമ്പങ്ങള്‍ ഡല്‍ഹി-എന്‍സിആറിനെ ബാധിച്ചുവെന്ന് സൂചിപ്പിക്കുന്നു. ഇത് ശക്തമായ ഭൂകമ്പം സമീപഭാവിയില്‍ ഇന്ത്യയുടെ ദേശീയ തലസ്ഥാനത്തെ ബാധിക്കുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.

”ഞങ്ങള്‍ക്ക് സമയമോ സ്ഥലമോ കൃത്യമായ സ്‌കെയിലോ പ്രവചിക്കാന്‍ കഴിയില്ല, പക്ഷേ എന്‍സിആര്‍ മേഖലയില്‍ സ്ഥിരമായ ഭൂകമ്പ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും ഡല്‍ഹിയില്‍ ഒരു വലിയ ഭൂകമ്പത്തിന് കാരണമാകുമെന്നും വിശ്വസിക്കുന്നു,” വാഡിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹിമാലയന്‍ ജിയോളജി ചീഫ് ഡോ കലചന്ദ് സെയ്ന്‍ പറഞ്ഞു.

ഈ വര്‍ഷം ഏപ്രില്‍ 12 മുതല്‍ മെയ് 29 വരെ നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി പത്ത് ഭൂകമ്പങ്ങള്‍ ഡല്‍ഹി-എന്‍സിആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ കാലയളവില്‍ ഉത്തരാഖണ്ഡില്‍ നാല് ഭൂചലനങ്ങളും ഹിമാചല്‍ പ്രദേശില്‍ ആറ് ഭൂചലനങ്ങളും രേഖപ്പെടുത്തി. ഐഎന്‍ടിയുടെ (ഐഎസ്എം) അപ്ലൈഡ് ജിയോഫിസിക്സ് വിഭാഗം പ്രൊഫസര്‍ പികെ ഖാന്‍ പറഞ്ഞു.

 

Story Highlights: Warning of possible major earthquake in delhi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here