മധ്യപ്രദേശിൽ 25ഓളം ബി.എസ്.പി നേതാക്കൾ കോൺഗ്രസിൽ ചേർന്നു

മധ്യപ്രദേശിൽ 25ഓളം ബി.എസ്.പി നേതാക്കൾ രാജിവച്ച് കോൺ​ഗ്രസിൽ ചേർന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച പ്രാഗി ലാൽ ജാദവ് ഉൾപ്പടെയുള്ളവരാണ് കോൺഗ്രസിലേക്ക് മാറിയത്. മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥിന്‍റെ സാന്നിധ്യത്തിൽ നേതാക്കൾ കോൺഗ്രസ് അംഗത്വം ഏറ്റുവാങ്ങി.

ഇന്നലെയാണ് ബി.എസ്.പി നേതാക്കളുടെ പാർട്ടി പ്രവേശന ചടങ്ങ് നടന്നത്. ബി.എസ്.പി നേതാക്കളെ കൂടാതെ ദാബ്രയിലെ ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറി ദിനേഷ് കതിക്, മുന്‍ കരേര ജില്ലാ പഞ്ചായത്ത് മെമ്പര്‍ ദീപക് അഹിര്‍വാര്‍, മുന്‍ ഡെപ്യൂട്ടി കമ്മീഷണ്‍ പി.എസ് മന്ദ്‌ലോയി എന്നിവരും കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടുണ്ട്. സിറ്റിങ് എം.എൽ.എമാർ രാജിവച്ചതിനെ തുടർന്ന് ഉപതെരഞ്ഞെടുപ്പ് വരാനിരിക്കുന്ന സാഹചര്യത്തിലാണ് നേതാക്കളുടെ രാജിയെന്നതും ശ്രദ്ധേയമാണ്. സെപ്തംബറിൽ ഉപതെരഞ്ഞെടുപ്പ് ഉണ്ടായേക്കുമെന്നാണ് സൂചന.

story highlights- bsp, congress, madhyapradesh

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top