ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് ദേഹാസ്വാസ്ഥ്യം

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് ദേഹാസ്വാസ്ഥ്യം. നാളെ കൊവിഡ് പരിശോധനയ്ക്ക് വിധേയനാക്കും. കഴിഞ്ഞ ദിവസം മുതൽ അരവിന്ദ് കേജ്രിവാളിന് നേരിയ പനിയും, തൊണ്ടവേദനയും അനുഭവപ്പെട്ടത്തിനെ തുടർന്നാണ് കൊവിഡ് പരിശോധനയ്ക്ക് വിധേയനാക്കാൻ തീരുമാനിച്ചത്. നാളെ രാവിലെ എയിംസിലായിരിക്കും പരിശോധന. നിലവിൽ ഔദ്യോഗിക വസതിയിൽ നിരീക്ഷണത്തിലാണ്.
അതേസമയം, ഡൽഹിയിൽ 24 മണിക്കൂറിനിടെ 1282 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. ആകെ കൊവിഡ് കേസുകൾ 28,936 ആയി. ഇതുവരെ 812 പേർ മരിച്ചു. കൊവിഡ് ആദ്യം റിപ്പോർട്ട് ചെയ്ത ചൈനയേയും മറികടന്ന് രോഗികളുടെ എണ്ണം വർധിക്കുകയാണ് മഹാരാഷ്ട്രയിൽ. 85,975 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചപ്പോൾ 3069 പേർ മരിച്ചു. കൊവിഡ് ഹോട്ട്സ്പോട്ടായ മുംബൈയിൽ മാത്രം കേസുകളുടെ എണ്ണം അരലക്ഷത്തിലേക്ക് അടുക്കുന്നു.
Read Also:ഡൽഹിയിലെ ആശുപത്രികളിൽ ചികിത്സ പ്രദേശവാസികൾക്ക് മാത്രം: പ്രതിഷേധവുമായി ബിജെപി
തമിഴ്നാട്ടിൽ കൊവിഡ് കേസുകൾ 31,667ഉം മരണം 269ഉം ആയി. മുഖ്യമന്ത്രിയുടെ ഓഫീസിലെ 3 ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഓഫീസ് അടക്കുകയും ഓഫീസിലെ മറ്റുള്ള ജീവനക്കാരെ ക്വാറന്റീനിലാക്കുകയും ചെയ്തു.തമിഴ്നാട്ടിലെ സെക്രട്ടറിയേറ്റിൽ 80 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഗുജറാത്തിൽ രോഗബാധിതർ 20,097ഉം മരണം 1249ഉം ആയി.
Story highlights-aravind kejrival admitted to hospital
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here