മാസ്ക് അണുവിമുക്തമാക്കുവാന്‍ എറണാകുളം കളക്ടറേറ്റിൽ ഓട്ടോമാറ്റിക് സംവിധാനം

ഉപയോഗ ശൂന്യമായ മാസ്കുകൾ അണുവിമുക്തമാക്കാനുള്ള ഓട്ടോമാറ്റിക് സംവിധാനം കളക്ടറേറ്റിൽ സജ്ജമായി. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന വി.എസ്.ടി മൊബൈല്‍ സൊലൂഷന്‍സ് ആണ് ബിൻ -19 എന്ന സംവിധാനം തയ്യാറാക്കിയത്. തിരുവനന്തപുരം ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ സാങ്കേതിക സഹായത്തോടെയാണ് ഈ സംവിധാനം ഒരുക്കിയത്.
ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് (ഐഒടി) സാങ്കേതിക വിദ്യയിലധിഷ്ഠിതമായ ഈ സംവിധാനം പൂര്‍ണ്ണമായും മനുഷ്യസ്പര്‍ശം ഏല്‍ക്കാത്ത തരത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ശ്രീചിത്ര ലാബില്‍ നടത്തിയ സാങ്കേതിക പരിശോധനകള്‍ക്ക് ശേഷമാണ് ഈ സംവിധാനം കളക്ടറേറ്റിൽ സ്ഥാപിച്ചത്.
Read Also:എറണാകുളം കളക്ടറേറ്റിൽ വാക്ക് ത്രൂ ടെംപറേച്ചർ സ്കാനർ തയാറായി
മുഖാവരണം അണുവിമുക്തമാക്കുന്ന പ്രക്രിയ പൂര്‍ണ്ണമായും ഓട്ടോമാറ്റിക് ആയാണ് നടക്കുന്നത്. മുഖാവരണം യന്ത്രത്തില്‍ നിക്ഷേപിക്കുന്നവര്‍ക്ക് ഈ യന്ത്രത്തില്‍ സ്പര്‍ശിക്കാതെ കൈകള്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് ശുദ്ധീകരിക്കുവാനുള്ള സംവിധാനവും ബിൻ -19 ൽ ഉണ്ട്.
Story highlights-Automated system for disinfect mask in collectorate
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here