ടിക്ക് ടോക്കിൽ ട്രെൻഡിംഗായി കേന്ദ്ര സർക്കാരിന്റെ അക്കൗണ്ട്; ട്വിറ്ററിൽ പ്രതിഷേധം, അക്കൗണ്ട് ഡിലീറ്റ് ചെയ്യണമെന്ന് ആവശ്യം

central govt tiktok account sparks controversy

ടിക്ക്‌ടോക്ക് നിരോധിക്കാനുള്ള ക്യാമ്പെയിനിനിടെ ട്രെൻഡിംഗായി കേന്ദ്ര സർക്കാരിന്റെ അക്കൗണ്ട്. ഇന്ത്യ-ചൈന തർക്കത്തെ തുടർന്ന് ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്‌കരിക്കാനുള്ള സോഷ്യൽമീഡിയ ക്യാമ്പെയിൻ പുരോഗമിക്കുകയാണ്. അതിനിടെയാണ് ചൈനീസ് ആപ്പായ ടിക്ക്‌ടോക്കിൽ ആരംഭിച്ച കേന്ദ്രസർക്കാരിന്റെ അക്കൗണ്ട് ചർച്ചയാവുന്നത്.

‘മൈഗവൺമെന്റ്ഇന്ത്യ’ (mygovindia) എന്ന വേരിഫൈഡ് അക്കൗണ്ടിൽ 909.9k ഫോളോവേഴ്‌സാണ് ഉള്ളത്. 6.5 മില്യൺ ലൈക്കുകളാണ് അക്കൗണ്ടിന് ഇതുവരെ ലഭിച്ചിരിക്കുന്നത്. യോഗാ ചലഞ്ച്, ആരോഗ്യ സേതു ആപ്പ്, കൊവിഡ് ബോധവത്കരണ വീഡിയോകൾ എന്നിവയാണ് അക്കൗണ്ടിലുള്ളത്.

Read Also : ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച് വീഡിയോ ഷൂട്ട്; ടിക്ക്‌ടോക്ക് യൂസർ അറസ്റ്റിൽ

ഏപ്രിലിലാണ് ആദ്യ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നതായി കാണുന്നത്. എന്നാൽ ചൈനീസ് ആപ്പുകൾ ഇന്ത്യക്കാർ അണിൻസ്റ്റോൾ ചെയ്യണമെന്ന ക്യാമ്പെയ്ൻ ശക്തിപ്രാപിച്ചിരിക്കുന്ന ഈ സമയത്ത് കേന്ദ്രസർക്കാരിന് തന്നെ ടിക്ക്‌ടോക്കിൽ അക്കൗണ്ട് ഉണ്ടെന്ന വിവരം പലരുടേയും ശ്രദ്ധയിൽപ്പെടുന്നത് ഇപ്പോഴാണ്. കേന്ദ്രസർക്കാരിന്റെ അക്കൗണ്ട് ടിക്ക്‌ടോക്ക് ആപ്പിൽ നിന്ന് ഡിലീറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിരവധി പേർ ട്വീറ്റ് ചെയ്യുന്നുണ്ട്.

Story Highlights- central govt tiktok account sparks controversy

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top