ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച് വീഡിയോ ഷൂട്ട്; ടിക്ക്‌ടോക്ക് യൂസർ അറസ്റ്റിൽ

lockdown tiktok user arrested

ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച് വീഡിയോ ഷൂട്ട് നടത്തിയ ടിക്ക്‌ടോക്ക് യൂസർ അറസ്റ്റിൽ. അഹ്മദാബാദിലെ 21കാരിയായ സോനു നായക് എന്ന നഴ്സാണ് അറസ്റ്റിലായത്. അഹ്മദാബാദിലുള്ള ഒരു പാലത്തിൽ വച്ച് രാത്രി 9 മണിക്കാണ് ഇവർ വീഡിയോ ഷൂട്ട് ചെയ്തത്.

ലക്ഷക്കണക്കിന് ഫോളോവേഴ്സുള്ള ഒരു ടിക്ക്‌ടോക്ക് സെലബ്രിറ്റിയാണ് സോനു നായക്. ലോക്ക്ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച് അഹ്മദാബാദിലെ ഇസ്നാപൂർ പാലത്തിൽ വച്ചായിരുന്നു ഷൂട്ടിംഗ്. തിങ്കളാഴ്ച രാതിരി 9 മണിയോടെ ഷൂട്ട് ചെയ്ത് വീഡിയോ അപ്ലോഡ് ചെയ്തതിനു പിന്നാലെ ഇത് വൈറലായി. തുടർന്ന് സോനുവിനെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.

Read Also: പൂച്ചയെ കൊന്ന് ടിക്ക്ടോക്കിൽ വീഡിയോ പങ്കുവച്ചു; 18കാരൻ അറസ്റ്റിൽ

ഒരു സ്വകാര്യ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുകയാണ് സോനു. വീഡിയോയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിക്കുന്നുണ്ടെന്നും അതാണ് തന്നെ കുടുക്കിയതെന്നുമാണ് അവർ പറയുന്നത്.

കഴിഞ്ഞ ദിവസം, പൂച്ചയെ കൊന്ന്, മൃതദേഹം പ്രദർശിപ്പിച്ച് ടിക്ക്ടോക്കിൽ വീഡിയോ പങ്കുവച്ച 18കാരൻ അറസ്റ്റിലായിരുന്നു . ബുധനാഴ്ചയാണ് തിരുനെൽവേലി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

Read Also: ടിക്ക് ടോക്കുമായി പാർട്ണർഷിപ്പ് ഒപ്പിട്ട് ബയേൺ മ്യൂണിക്ക്

മെയ് 16നാണ് ഇയാൾ വീഡിയോ അപ്ലോഡ് ചെയ്തത്. വീടിന്റെ മേൽക്കൂരയിൽ കെട്ടിയിരിക്കുന്ന കയറിൽ ഒരു പൂച്ചയുടെ മൃതദേഹം തൂങ്ങിക്കിടക്കുന്നതായിരുന്നു വീഡിയോ. ഈ മൃതദേഹത്തിൽ പിടിച്ച് അത് ആട്ടിവിടുന്ന ഒരാളെയും വീഡിയോയിൽ കാണാമായിരുന്നു. ഫ്രണ്ട്സ് എന്ന തമിഴ് സിനിമയിലെ ഒരു കോമഡി രംഗമായിരുന്നു വീഡിയോയുടെ പശ്ചാത്തലത്തിൽ ഉണ്ടായിരുന്നത്.

വീഡിയോക്കെതിരെ സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനങ്ങൾ ഉയർന്നു. ഇയാളെ അറസ്റ്റ് ചെയ്യണമെന്ന് ആളുകൾ ആവശ്യപ്പെട്ടു. അറസ്റ്റ് ആവശ്യപ്പെട്ട് ഒരു ആക്ടിവിസ്റ്റ് പൊലീസിലും പരാതി നൽകി. തുടർന്നായിരുന്നു അറസ്റ്റ്‌.

Story Highlights: lockdown violation tiktok user arrested

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top